ബിജെപിയുടെ ആള്‍ദൈവം പീഡനാരോപണത്തില്‍
ലഖ്‌നൊ: മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ സ്വാമി ചിന്മായനന്ദ് ബലാത്സംഗം ചെയ്തുവെന്ന ആരോപണവുമായി ശിഷ്യ രംഗത്ത്. ബലാത്സംഗത്തിന് പുറമെ ഗര്‍ഭഛിര്രദത്തിന് പ്രേരിപ്പിയ്ക്കല്‍, കൊലപാതകശ്രമം എന്നിങ്ങനെ ഗുരുതരമായ ആരോപണങ്ങളാണ് ആള്‍ദൈവം കൂടിയായ ചിന്മായനന്ദിനെതിരെ ഉയര്‍ത്തിയിരിക്കുന്നത്.
ഷാജന്‍പൂരിലുള്ള ചിന്മാനന്ദയുടെ മുംകുക്ഷ ആശ്രമത്തിന് കീഴിലുള്ള സ്വാമി സുഖ്‌ദേവാനന്ദ് ലോ കോളെജ് വൈസ് ചെയര്‍മാനാണ് സ്വാമിയ്‌ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
വിവാഹിതയായതോടെ സെപ്റ്റംബര്‍ 29ന് ശേഷം സ്ഥാപനത്തിലേക്ക് പ്രവേശിപ്പിയ്ക്കുന്നത് വിലക്കിയെന്നും ഇവര്‍ ആരോപിയ്ക്കുന്നുണ്ട്. പരാതിയിന്‍മേല്‍ ഷാജന്‍പൂരിലെ കോട്‌വാലി പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് എസ്പി രമിത് ശര്‍മ അറിയിച്ചു.
2001ലാണ് ചിന്മായനന്ദിനെ ആദ്യമായി കണ്ടതെന്ന് യുവതിയുടെ പരാതിയിലുണ്ട്. പല യാത്രകളിലും അനുഗമിച്ചതിന് ശേഷം 2004ല്‍ ശിഷ്യയായി. ഇതിന് ശേഷം സ്വാമി കൂടുതല്‍ സ്വാതന്ത്ര്യം എടുക്കാന്‍ ആരംഭിച്ചു. പിന്നീട് ആശ്രമത്തില്‍ വച്ച് മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചുവെന്നും പീഡനദൃശ്യങ്ങള്‍ വീഡിയോയില്‍ ചിത്രീകരിച്ചിട്ടുണ്ടെന്നും ഇവര്‍ ആരോപിയ്ക്കുന്നു. ഇതൊക്കെ പുറത്തുപറയുമോയെന്ന് ഭയന്നാണ് തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നും യുവതിയുടെ പരാതിയിലുണ്ട്.












Click it and Unblock the Notifications