കേരള ഷോപ്പിങ് ഫെസ്റ്റിവല്‍ വ്യാഴാഴ്ച മുതല്‍

ഒരാള്‍ക്ക് ഒരു കിലോ സ്വര്‍ണം ഒന്നാം സമ്മാനവും അരകിലോ സ്വര്‍ണം വീതം മൂന്നു പേര്‍ക്ക് രണ്ടാം സമ്മാനവും നല്‍കും. പ്രതിവാര, പ്രതിദിന നറുക്കെടുപ്പുകള്‍ വേറെയുമുണ്ട്. സൗത്ത് ഇന്ത്യന്‍ ബാങ്കാണ് മേളയുടെ മുഖ്യ പ്രായോജകര്‍.
മറൈന്‍ ഡ്രൈവില്‍ നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ മന്ത്രി എ പി അനില്‍കുമാര്‍ അധ്യക്ഷത വഹിക്കും. പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍, മന്ത്രിമാരായ കെപി കുഞ്ഞാലിക്കുട്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ ബാബു, നടന്മാരായ മമ്മുട്ടി, ജയറാം പങ്കെടുക്കും. ഇതിനുശേഷം വിവിധ കലാപരിപാടികളും അരങ്ങേറും.












Click it and Unblock the Notifications