വിവാഹമോചനം: കല്‍പനയുടെ ഭര്‍ത്താവ് കോടതിയില്‍

മകള്‍ ശ്രീമയിയുടെ സംരക്ഷണച്ചുമതല തനിക്കു വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പ്രത്യേക ഹര്‍ജിയും സംവിധായകനായ അനില്‍ നല്‍കിയിട്ടുണ്ട്. അനിലിന്റെ ഹര്‍ജിയില്‍ കുടുംബകോടതി കല്‍പനയ്ക്കു നോട്ടീസ് പുറപ്പെടുവിച്ചു.
കുറച്ചുനാളായി കല്‍പനയുടെയും അനിലിന്റെയും വിവാഹബന്ധം പ്രശ്‌നത്തിലാണെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ എല്ലാ കുടുംബത്തിലെയും പോലെ പ്രശ്‌നങ്ങളുണ്ടെന്നും പക്ഷേ തങ്ങള്‍ പിരിയില്ലെന്നുമായിരുന്നു കല്‍പന പല പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നത്.
എന്നാല്‍ അനില്‍ ഇക്കാര്യത്തില്‍ ഇതേവരെ പ്രതികരിച്ചിട്ടില്ല. അനിലിന് ബാംഗ്ലൂരില്‍ മറ്റൊരു ബന്ധമുണ്ടെന്നുള്ള ഗോസിപ്പുകളും ചലച്ചിത്രലോകത്ത് സജീവമാണ്. വളരെ നല്ല വിവാഹബന്ധമാണ് ഇവരുടേതെന്നും പരസ്പര സഹകരണത്തിന്റെ പേരില്‍ ഇവരെ മാതൃകയാക്കാമെന്നും വരെ ഒരു കാലത്ത് ചലച്ചിത്രലോകത്തുള്ളവര്‍ പറയാറുണ്ടായിരുന്നു.
എന്നാല്‍ ഇപ്പോള്‍ ചേച്ചി കലാരഞ്ജിനിയുടെയും അനിയത്തി ഉര്‍വശിയുടേയും ജീവിതത്തിന് സമാനമായ അവസ്ഥയിലേയ്ക്കാണ് കല്‍പനയുടെ വിവാഹബന്ധവും നീങ്ങുന്നത്. ഉര്‍വശിയും മനോജ് കെ ജയനും പിരിഞ്ഞിട്ട് നാളുകളായെങ്കിലും കുഞ്ഞിന്റെ സംരക്ഷണം സംബന്ധിച്ചുള്ള കേസ് ഇപ്പോഴും കോടതിയിലാണ്.












Click it and Unblock the Notifications