വഴക്ക്: ഭാര്യ കിണറ്റില്‍ ചാടി പിന്നാലെ ഭര്‍ത്താവും
തിരുവനന്തപുരം: കുടുംബവഴക്കിനെത്തുടര്‍ന്ന് കിണറ്റില്‍ ചാടി ഭാര്യയെ രക്ഷിക്കാന്‍ ഭര്‍ത്താവും പിന്നാലെ ചാടി. ഒടുക്കം ഫയര്‍ഫോഴ്‌സ് എത്തി രണ്ടുപേരെയും രക്ഷപ്പെടുത്തി. പാങ്ങോട്ടാണ് സംഭവം നടന്നത്. സുധാകരന്‍(52), ശാന്ത(42)എന്നിവരാണ് കിണറ്റില്‍ ചാടിയത്.
സുധാകരനുമായി വഴക്കിട്ട ശാന്ത് വീട്ടുമുറ്റത്തെ കിണറ്റില്‍ ചാടുകയായിരുന്നു. രണ്ടാള്‍പൊക്കത്തില്‍ വെള്ളമുള്ള കിണറ്റിലേയ്ക്ക് ശാന്തയുടെ പിന്നാലെ സുധാകരനും എടുത്തുചാടി. ഒടുവില്‍ രണ്ടാളും രക്ഷപ്പെടനാകാതെ വലയുകയും ചെയ്തു.
പിന്നീട് കിണറ്റില്‍ക്കിടന്ന ഉച്ചത്തില്‍ കരയുകയല്ലാതെ മറ്റുമാര്‍ഗ്ഗമില്ലായിരുന്നു. തുടര്‍ന്ന് സമീപത്തെ വീട്ടില്‍ നിന്നും ഒരു ബന്ധുവന്നു, പക്ഷേ ഇയാള്‍ മദ്യപിച്ചിരുന്നതിനാല്‍ കിണറ്റിലിറങ്ങാന്‍ ധൈര്യപ്പെട്ടില്ല. ഇവര്‍ക്ക് തൂങ്ങിനില്‍ക്കാന്‍ ഇയാള്‍ കിണറ്റുകയര്‍ ഇട്ടുകൊടുത്തു. രണ്ടുപേരും ഫയര്‍ഫോഴ്‌സ് വരുന്നതുവരെ ഈ കയറില്‍ തൂങ്ങിക്കിടക്കുകയായിരുന്നു. ബന്ധുവാണെങ്കില്‍ ഇതിന്റെ അറ്റം പിടിച്ച് കരയിലിരിക്കുകയും ചെയ്തു.
കിണറ്റുകരയിലിരിക്കുന്ന ഇയാളെക്കണ്ടപ്പോഴാണ് മറ്റ് അയല്‍ക്കാര്‍ വിവരം തിരക്കുകയും ഫയര്‍ഫോഴ്‌സിനെ അറിയിക്കുകയും ചെയ്തത്. ഫയര്‍ഫോഴ്‌സും പൊലീസും എത്തുന്നതിന് മുമ്പ് നാട്ടുകാര്‍ കിണറ്റിലുള്ളവര്‍ക്ക് അടിയന്തിര സഹായം നല്‍കിയിരുന്നു.
വല ഉപയോഗിച്ചാണ് ഫയര്‍ഫോഴ്‌സ് ദമ്പതികളെ കരയ്ക്കുകയറ്റിയത്. ഫയര്‍ഫോഴ്‌സിന്റെ വാഹനത്തില്‍ത്തന്നെ ഇവരെ കടയ്ക്കല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.












Click it and Unblock the Notifications