Get Updates
Get notified of breaking news, exclusive insights, and must-see stories!

മുല്ലപ്പെരിയാറില്‍ വീണ്ടും ജലനിരപ്പ് ഉയര്‍ന്നു

Mullaperiyar Dam
കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് വീണ്ടും ഉയര്‍ന്ന് 136.6 അടിയായി. വ്യാഴാഴ്ച രാവിലെ 135.5 അടിയായിരുന്നു ജലനിരപ്പ്. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയാണ് ജലനിരപ്പ് വീണ്ടും ഉയരാന്‍ കാരണമായത്. വൃഷ്ടിപ്രദേശത്ത് വ്യാഴാഴ്ചയും ഇടക്കിടെ മഴപെയ്തിട്ടുണ്ട്.

ബുധനാഴ്ച പകല്‍ മുഴുവന്‍ തെളിഞ്ഞ അന്തരീക്ഷമായതിനായാല്‍ ജലനിരപ്പ് 136.4 അടിയില്‍ നിന്നിരുന്നു. വൈകിട്ട് മഴപെയ്തതോടെ വെള്ളം ഉയരാന്‍ തുടങ്ങി. നീരൊഴുക്ക് കൂടിയതിനെ തുടര്‍ന്ന് ഇടുക്കി അണക്കെട്ടിലെയും ജലനിരപ്പ് അല്‍പം ഉയര്‍ന്നു. ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് കുറയ്ക്കാന്‍ വൈദ്യുതി ഉല്‍പാദനം വര്‍ധിപ്പിച്ചിരിക്കുകയാണ്.

ഇതിനിടെ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് കത്തയച്ചു. അണക്കെട്ടിലെ ജലനിരപ്പ് അടിയന്തരമായി 120 അടിയായി കുറയ്ക്കണം എന്ന ആവശ്യം ഉന്നയിച്ചാണു കത്ത്.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാടിന്റെ ഭാഗത്തു നിന്നു ക്രിയാത്മക സമീപനം പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി കത്തില്‍ വ്യക്തമാക്കിയിട്ടുമ്ട്. കേരളത്തിലെ ജനങ്ങള്‍ വളരെയധികം ആശങ്കയിലാണെന്നും അതു കൊണ്ടു പ്രശ്‌നം എത്രയും വേഗം പരിഹരിക്കണമെന്നും കത്തില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+