തമിഴ്‌നാടിന് നന്ദി വേണം : അഴീക്കോട്

ഇത്രയും കാലം കേരളത്തില്‍ നിന്നും വെള്ളം കൊണ്ടുപോയതിന്റെ നന്ദി അവര്‍ നമ്മളോട് കാണിക്കണം. ശത്രുരാജ്യത്തോടെന്നപോലെയാണ് തമിഴ്‌നാട് കേരളത്തോട് പെരുമാറുന്നത്.
താത്കാലിക വെപ്രാളത്താല്‍ മുഖ്യമന്ത്രി ജയലളിത തമിഴ്‌നാടിന്റെ സാംസ്‌കാരിക പൈതൃകം നഷ്ടപ്പെടുത്തി. ഇത്തരമൊരു നിലപാടിലൂടെ ജയലളിത തമിഴ് ജനതയെ ചീത്തയാക്കരുതായിരുന്നു- അഴീക്കോട് പറഞ്ഞു.
മുല്ലപ്പെരിയാര്‍ പ്രശ്‌നം ചര്‍ച്ചചെയ്യാന്‍ ജൂനിയര്‍ മന്ത്രിയെയാണ് പ്രധാനമന്ത്രി ചുമതലപ്പെടുത്തിയത്. കേന്ദ്രം ഇടപെടും എന്നു പറയുമ്പോഴും ഇടപെടാറില്ലെന്നതാണ് നമ്മുടെ അനുഭവം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളം ശുഭപ്രതീക്ഷ കൈവിടരുത്- അദ്ദേഹം പറഞ്ഞു.
തൃശൂരില്‍ ബുധനാഴ്ച പ്രോഗ്രസീവ് ഫോറം മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംഘടിപ്പിച്ച സാംസ്‌കാരിക കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.












Click it and Unblock the Notifications