കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്‌നാടിന് നന്ദി വേണം : അഴീക്കോട്

  • By Jayasree
Google Oneindia Malayalam News

Sukumar Azhikode
തൃശൂര്‍: മുല്ലപ്പെരിയറിന്റെ കാര്യത്തില്‍ തമിഴ്‌നാട് കേരളത്തോട് നന്ദികാണിക്കണമെന്ന് സുകുമാര്‍ അഴീക്കോട്.

ഇത്രയും കാലം കേരളത്തില്‍ നിന്നും വെള്ളം കൊണ്ടുപോയതിന്റെ നന്ദി അവര്‍ നമ്മളോട് കാണിക്കണം. ശത്രുരാജ്യത്തോടെന്നപോലെയാണ് തമിഴ്‌നാട് കേരളത്തോട് പെരുമാറുന്നത്.

താത്കാലിക വെപ്രാളത്താല്‍ മുഖ്യമന്ത്രി ജയലളിത തമിഴ്‌നാടിന്റെ സാംസ്‌കാരിക പൈതൃകം നഷ്ടപ്പെടുത്തി. ഇത്തരമൊരു നിലപാടിലൂടെ ജയലളിത തമിഴ് ജനതയെ ചീത്തയാക്കരുതായിരുന്നു- അഴീക്കോട് പറഞ്ഞു.

മുല്ലപ്പെരിയാര്‍ പ്രശ്‌നം ചര്‍ച്ചചെയ്യാന്‍ ജൂനിയര്‍ മന്ത്രിയെയാണ് പ്രധാനമന്ത്രി ചുമതലപ്പെടുത്തിയത്. കേന്ദ്രം ഇടപെടും എന്നു പറയുമ്പോഴും ഇടപെടാറില്ലെന്നതാണ് നമ്മുടെ അനുഭവം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളം ശുഭപ്രതീക്ഷ കൈവിടരുത്- അദ്ദേഹം പറഞ്ഞു.

തൃശൂരില്‍ ബുധനാഴ്ച പ്രോഗ്രസീവ് ഫോറം മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംഘടിപ്പിച്ച സാംസ്‌കാരിക കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

English summary
Sukumar Azhikode said that Tamil Nadu should be thankfull to Kerala over the water they are taking from Mullaperiyar,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X