മുല്ലപ്പെരിയാറിനായൊരു 'കൊലവെറി ഡി'

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തെ അടിസ്ഥാനപ്പെടുത്തി ഇവര്‍ ധനുഷിന്റെ കൊലവെറിയ്ക്ക് പാരഡി തീര്‍ത്തിരിക്കുകയാണ്. ഈ ഗാനം ഇവര്‍ യുട്യൂബില്‍ പ്‌സിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.
കൊല്ലം ടി കെ എം എഞ്ചിനീയറിംഗ് കോളജിലെ അവസാനവര്‍ഷ വിദ്യാര്‍ഥികളാണ് പാരഡിയ്ക്ക് പിന്നില്‍. പാരഡിയും ഇപ്പോള്‍ ഓണ്‍ലൈനില്‍ ഹിറ്റായിരിക്കുകയാണ്.
തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത, തമിഴ്‌നാട്ടിലെ വിവിധ രാഷ്ട്രീയ നേതാക്കള്‍, കേരളത്തില്‍ നിന്നുള്ള ജനപ്രതിനിധികള്‍, മുല്ലപ്പെരിയാറിനേക്കുറിച്ചുള്ള വിവിധ ചാനല്‍ ക്ലിപ്പുകള്‍ എന്നിവയെല്ലാം പാരഡിയുടെ ദൃശ്യങ്ങളില്‍ വന്നുപോകുന്നുണ്ട്.
മുല്ലപ്പെരിയാന്‍ വിഷയത്തില്‍ പല വിധത്തിലുള്ള പ്രതിഷേധങ്ങളാണ് മലയാളികള്‍ നടത്തുന്നത്. പുറത്ത് നിരാഹാരവും, വഴിതടയലും ശവപ്പെട്ടിയില്‍ കിടന്നുള്ള സമരവുമെല്ലാം പൊടിപൊടിയ്ക്കുമ്പോള്‍ വിര്‍ച്വല്‍ ലോകത്തും പ്രതിഷേധം കനക്കുകയാണ്. ഇതിനൊപ്പം കൊലവെറിയുടെ മുല്ലപ്പെരിയാര്‍ പാരഡിയും ഹിറ്റാവുകയാണ്.












Click it and Unblock the Notifications