കക്കൂസ് മാലിന്യം പുഴയില്‍; ബാര്‍ അടിച്ചുതകര്‍ത്തു

വെള്ളം കുറവായിരുന്നതിനാല്‍ മാലിന്യം ആറ്റില്‍ കെട്ടിക്കിടക്കുന്ന നിലയിലായിരുന്നു. സമീപത്തു പ്രവര്‍ത്തിക്കുന്ന ആരാധനാലയങ്ങളുടെ പ്രവര്‍ത്തനത്തെ ഇത് ബാധിച്ചതോടെയാണ് നാട്ടുകാര്‍ ബാറിനെതിരെ സംഘടിച്ചത്.
കേരളത്തില്‍ പലയിടത്തും പ്ര്‌ത്യേകിച്ച് നഗരങ്ങളില്‍ മാലിന്യ സംസ്‌കരണം വലിയ തലവേദനയായിരിക്കുകയാണ്. പ്‌ളാസ്റ്റിക് ഉള്‍പ്പെടെ മണ്ണില്‍ ലയിച്ചു ചേരാത്ത കവറുകളില്‍ പൊതിഞ്ഞ് മാലിന്യം പൊതുസ്ഥലത്ത് തള്ളുന്നത് ഹൈക്കോടതി നിരോധിച്ചിട്ടുണ്ട്.
എന്നിട്ടും സംസ്ഥാനത്തെ റോഡരികുകളിലും പൊതുസ്ഥലങ്ങളിലും കുമിഞ്ഞുകൂടുന്ന മാലിന്യത്തിന് കുറവുവന്നിട്ടില്ല. പലനഗരങ്ങളിലും ഹോട്ടലുകളും ബാറുകളുമെല്ലാം ഇത്തരത്തില്‍ മലിനീകരണം നടത്തിക്കൊണ്ടിരിക്കുകയാണ്. സമീപങ്ങളിലെ ജലാശയങ്ങളിലാണ് പലപ്പോഴും ഇവര്‍ മാലിന്യം തള്ളുന്നത്. അതിന് സൗകര്യമില്ലാത്തിടത്താണെങ്കില്‍ നടുറോഡില്‍ത്തന്നെ മാലിന്യം തള്ളുകയും ചെയ്യും.
അടുത്തിടെ കോഴിക്കോട്ട് കെഎഫ്‌സി റെസ്റ്റോറന്റിനെതിരെ മാലിന്യം തള്ളലിന്റെ പേരില്‍ നാട്ടുകാര്‍ പ്രതിഷേധവുമായെത്തിയിരുന്നു. കെഎഫ്‌സിക്കാര്‍ റോഡില്‍ കൊണ്ടുചെന്നിട്ട മാലിന്യം തിരിച്ച് റസ്‌റ്റോറന്റിന മുന്നില്‍ കൊണ്ടുവന്നിട്ടായിരുന്നു പ്രതിഷേധപ്രകടനം.












Click it and Unblock the Notifications