ക്ലാസ്‌റൂംനഗ്നചിത്രം: കുറ്റക്കാരനല്ലെന്ന് ടീച്ചര്‍

2011 ജൂണ്‍ 8നാണ് മോണ്‍മൗത്ത് മിഡില്‍ സ്‌കൂളിലെ അധ്യാപകനായിരുന്ന ബ്രൗണിനെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്.
പന്ത്രണ്ടു വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ നഗ്ന ചിത്രം പകര്‍ത്തിയെന്ന കുറ്റത്തിനായിരുന്നു ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
12 വര്‍ഷത്തിലധികമായി ഇയാള്‍ ഈ സ്‌കൂളില്‍ ജോലി ചെയ്ത് വരികയായിരുന്നു. ക്ലാസ് റൂമിലെ കമ്പ്യൂട്ടറില്‍ നിന്ന് പെണ്‍കുട്ടികളുടെ നഗ്ന ചിത്രം കണ്ടെത്തിയതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
തുടര്‍ന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ അധ്യാപകന്‍ കുറ്റം സമ്മതിച്ചിരുന്നു. പെണ്‍കുട്ടികളുടെ ചിത്രമെടുത്തതിന് ശേഷം മോര്‍ഫ് ചെയ്യുകയായിരുന്നുവെന്നാണ് അധ്യാപകന്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ താന്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നാണ് അധ്യാപകന്റെ ഇപ്പോഴത്തെ നിലപാട്. കേസിലെ വിധിയ്‌ക്കെതിരെ അപ്പീല്‍ നല്‍കുമെന്നും ബ്രൗണ്‍ പറഞ്ഞു.












Click it and Unblock the Notifications