ഡ്രസിങ് റൂമില്‍ ഒളിക്യാമറ: ഡയറക്ടര്‍ കുടുങ്ങി

ഫ്യൂണറല്‍ ഹോമില്‍ എത്തുന്ന പെണ്‍കുട്ടികള്‍ വസ്ത്രം മാറുന്ന സ്ഥലത്ത് ഇയാള്‍ ഒളിക്യാമറ സ്ഥാപിയ്ക്കുകയായിരുന്നു. ക്യാമറയില്‍ പതിയുന്ന നഗ്ന ചിത്രങ്ങള്‍ ഉപയോഗിച്ച് ഇയാള്‍ വീഡിയൊ നിര്‍മ്മിക്കുകയും ചെയ്തു.
ഇയാളുടെ കമ്പ്യൂട്ടറില്‍ പെണ്‍കുട്ടികളുടെ നഗ്നചിത്രം കണ്ടതായി ഒരാള്‍ ചില്‍ഡ്രന്‍ ആന്‍ഡ് ഫാമിലി സര്‍വീസസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടികളുടെ നിരവധി നഗ്നചിത്രങ്ങളും വീഡിയോയും കണ്ടെടുത്തു. ക്യാമറയിലെ ദൃശ്യങ്ങള്‍ ഉപയോഗിച്ചാണ് ഇയാള്‍ വീഡിയൊ നിര്‍മ്മിച്ചിരിക്കുന്നതെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് പറയുന്നു. ഇതുമായി ബന്ധപ്പെട്ട കേസില്‍ ഡിസംബര്‍ 2ന് കോടതി വാദം കേള്‍ക്കും.












Click it and Unblock the Notifications