ഭാര്യയ്ക്ക് സെക്‌സ് നിഷേധിച്ചയാള്‍ക്ക് പിഴ
പാരീസ്: ഭാര്യയ്ക്ക് ലൈംഗികസുഖം നിഷേധിച്ചുവെന്നു കുറ്റത്തിന് ഭര്‍ത്താവിന് കോടതി പിഴ ചുമത്തി. ഫ്രാന്‍സിലെ കോടതിയാണ് അമ്പത്തിയൊന്നുകാരന് 13,300 ഡോളര്‍ അതായത് 688,016.98രൂപ പിഴ ചുമത്തിയത്.
വര്‍ഷങ്ങളോടും തനിക്ക് സെക്‌സ് നിഷേധിച്ചുവെന്നും അതിനാല്‍ താന്‍ മാനസികമായി വല്ലാതെ കഷ്ടതയനുഭവിച്ചെന്നും കാണിച്ചാണ് ഭാര്യ പരാതി നല്‍കിയത്. 1986ലാണ് ഇവര്‍ വിവാഹിതരായത്. രണ്ടുകുട്ടികളുണ്ട്. പിന്നീട് വിവാഹജീവിതത്തിലെ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഇവര്‍ 2009ല്‍ വിവാഹമോചനം നേടുകയും ചെയ്തു.
വിവാഹമോചനും അനുവദിച്ചിട്ടും തനിക്ക് സെക്‌സ് നിഷേധിച്ചെന്ന് കാണിച്ചുള്ള ഭാര്യയുടെ പരാതിയില്‍ തീര്‍പ്പായിരുന്നില്ല. ലൈംഗികബന്ധത്തിന് ഏറെയാഗ്രഹിച്ചിട്ടും അതിന് അനുവദിക്കാതെ തന്നെ മാനസികമായി പീഡിപ്പിച്ചുവെന്നുള്ള ഭാര്യയുടെ പരാതി അതീവ ഗൗരവത്തോടെയാണ് കോടതി പരിഗണിച്ചത്. ഇക്കാര്യത്തില്‍ നഷടപരിഹാരം നല്‍കാന്‍ പുരുഷന്‍ ബാധ്യസ്ഥനാണെന്നും കോടതി നിരീക്ഷിച്ചു.
സെക്‌സിനുള്ള ആഗ്രഹം തീര്‍ത്തും മാനുഷികമാണ്, വിവാഹബന്ധത്തില്‍ ഭാര്യയും ഭര്‍ത്താവും ഇത് പരസ്പരം നിഷേധിക്കാന്‍ പാടില്ല. വിവാഹബന്ധത്തിലെ കടമകളുടെ ഭാഗമാണ് ഇതും - കോടതി പറഞ്ഞു.
ജോലിഭാരവും ആരോഗ്യപ്രശ്‌നവുമുണ്ടാക്കുന്ന മാനസിക സമ്മര്‍ദ്ദം മൂലമാണ് താന്‍ ഭാര്യയോടൊപ്പം ലൈംഗികബന്ധത്തിലേര്‍പ്പെടാതിരുന്നതെന്ന ഭര്‍ത്താവിന്റെ വാദം കോടതി തള്ളുകയായിരുന്നു. ഇതെല്ലാം നിസ്സാരകാരണങ്ങളാണെന്നും ഇതൊന്നും പറഞ്ഞ് സെക്‌സ് നിഷേധിക്കുന്നത് നല്ലതല്ലെന്നും പറഞ്ഞകൊണ്ടാണ് കോടതി ഇയാള്‍ക്ക് പിഴയിട്ടത്.
ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ കഴിയത്തവിധത്തില്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് ഇയാള്‍ക്ക് തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications