കുട്ടികളുടെ ഫേസ്ബുക്ക് നിരീക്ഷിക്കാന്‍ വെബ്‌സൈറ്റ്

കുട്ടികളുടെ ഫേസ്ബുക്ക് പ്രവര്‍ത്തികള്‍ മാത്രമല്ല സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റില്‍ സ്വന്തം സ്വകാര്യതയും കാത്തുസൂക്ഷിക്കാന്‍ ഈ വെബ്‌സൈറ്റ് സഹായിക്കും. ഒരേ തവണ മൂന്ന് ഫേസ്ബുക്ക് എക്കൗണ്ടുകള്‍ വരെ ഇത്തരത്തില്‍ പരിശോധിക്കാന്‍ സാധിക്കും. 24 മണിക്കൂറും എക്കൗണ്ട് ആക്ടിവിറ്റികള്‍ നിരീക്ഷിക്കുന്ന സൈറ്റ് വ്യക്തമായ ഇടവേളകളില്‍ നിങ്ങളുടെ ഇമെയിലുകളിലേക്ക് വിവരങ്ങളെത്തിക്കും.
കൂടാതെ അനാവശ്യമായ ഫോട്ടോ ടാഗിങ് ഒഴിവാക്കാനും മറ്റുള്ളവരുടെ കടന്നുകയറ്റത്തെ പ്രതിരോധിക്കാനും ഈ സൈറ്റ് സഹായിക്കും. ഇപ്പോള്‍ 100 ശതമാനവും സൗജന്യമായ ഈ സേവനം ലഭിക്കണമെങ്കില്‍ കുറച്ചു സമയം കാത്തിരിക്കേണ്ടി വരും. കാരണം ഇത്തരമൊരു സേവനം പ്രഖ്യാപിച്ചതുമുതല്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. അതുകൊണ്ട് താങ്കള്‍ ഇമെയില്‍ നല്‍കി ആക്ടിവേഷന്‍ കോഡ് കിട്ടുന്നതുവരെ കാത്തിരിക്കണം.












Click it and Unblock the Notifications