കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുട്ടികളുടെ ഫേസ്ബുക്ക് നിരീക്ഷിക്കാന്‍ വെബ്‌സൈറ്റ്

Google Oneindia Malayalam News

Secure.jpg
കുട്ടികള്‍ ഫേസ്ബുക്കില്‍ കയറി വഴിതെറ്റി പോവുമെന്ന പേടിയുണ്ടോ? ഫേസ്ബുക്കിലോ ഗൂഗിള്‍പ്ലസിലോ കയറി പോവരുതെന്ന് പറയാനും വയ്യ. എന്തു ചെയ്യും? ഇത്തരം ധര്‍മസങ്കടത്തില്‍ പെട്ടുഴലുന്ന രക്ഷാകര്‍ത്താക്കള്‍ക്കുവേണ്ടി ജര്‍മനിയിലെ ഓണ്‍ലൈന്‍ സെക്യൂരിറ്റി സേവനദാതാക്കളായ സെക്യുര്‍ ഡോട്ട് മി(secure.me) രംഗത്ത്.

കുട്ടികളുടെ ഫേസ്ബുക്ക് പ്രവര്‍ത്തികള്‍ മാത്രമല്ല സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റില്‍ സ്വന്തം സ്വകാര്യതയും കാത്തുസൂക്ഷിക്കാന്‍ ഈ വെബ്‌സൈറ്റ് സഹായിക്കും. ഒരേ തവണ മൂന്ന് ഫേസ്ബുക്ക് എക്കൗണ്ടുകള്‍ വരെ ഇത്തരത്തില്‍ പരിശോധിക്കാന്‍ സാധിക്കും. 24 മണിക്കൂറും എക്കൗണ്ട് ആക്ടിവിറ്റികള്‍ നിരീക്ഷിക്കുന്ന സൈറ്റ് വ്യക്തമായ ഇടവേളകളില്‍ നിങ്ങളുടെ ഇമെയിലുകളിലേക്ക് വിവരങ്ങളെത്തിക്കും.

കൂടാതെ അനാവശ്യമായ ഫോട്ടോ ടാഗിങ് ഒഴിവാക്കാനും മറ്റുള്ളവരുടെ കടന്നുകയറ്റത്തെ പ്രതിരോധിക്കാനും ഈ സൈറ്റ് സഹായിക്കും. ഇപ്പോള്‍ 100 ശതമാനവും സൗജന്യമായ ഈ സേവനം ലഭിക്കണമെങ്കില്‍ കുറച്ചു സമയം കാത്തിരിക്കേണ്ടി വരും. കാരണം ഇത്തരമൊരു സേവനം പ്രഖ്യാപിച്ചതുമുതല്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. അതുകൊണ്ട് താങ്കള്‍ ഇമെയില്‍ നല്‍കി ആക്ടിവേഷന്‍ കോഡ് കിട്ടുന്നതുവരെ കാത്തിരിക്കണം.

English summary
Secure.me is dedicated to safe and carefree internet use.Helps you keep track of your children’s Facebook profile. Discover what they‘re sharing, protect them from compromising photos whether they‘re tagged or not, and make sure they don‘t make friends with wrong people.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X