നിഫ്റ്റി 5000നു മുകളില്‍

തുടക്കത്തില്‍ നഷ്ടത്തിലേക്ക് നീങ്ങിയ സെന്‍സെക്‌സും നിഫ്റ്റിയും യൂറോപ്യന്‍ വിപണിയുടെ പിന്തുണയോടു കൂടി മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു. 363.36 പോയിന്റ് വര്‍ധിച്ച മുംബൈ ഓഹരി സൂചിക 16846.83ലും 113.30 പോയിന്റ് കൂടിയ ദേശീയ സൂചിക 5050.15ലും വില്‍പ്പന അവസാനിപ്പിച്ചു.
ബാങ്കിങ്, പവര്‍ സ്റ്റോക്കുകള്‍ വാങ്ങാന്‍ കൂടുതല്‍ ആളുകളെത്തിയതാണ് വിപണിയെ ഉത്തേജിപ്പിച്ചത്. ഡിസംബര്‍ ഒമ്പതിനു നടക്കാനിരിക്കുന്ന യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയില്‍ പ്രതിക്ഷ അര്‍പ്പിച്ച വിപണി പോയവാരത്തില്‍ ഏഴുശതമാനം വളര്‍ച്ച സ്വന്തമാക്കി. ഇപ്പോഴത്തെ പ്രകടനം തുടരുകയാണെങ്കില്‍ നിഫ്റ്റി ഉടന്‍ തന്നെ 5300 ലെവലിലെത്തും.
അദാനി എന്റര്‍പ്രൈസസ്, അപ്പോളോ ഹോസ്പിറ്റല്‍, ഫെഡറല്‍ ബാങ്ക്, അംബുജ സിമന്റ്, യുകോ ബാങ്ക് ഓഹരികള്‍ ഏഴുശതമാനത്തോളം നേട്ടമുണ്ടാക്കി. കേരളത്തില്‍ നിന്നുള്ള ഫെഡറല്‍ ബാങ്ക് 366. 70ല്‍ വില്‍പ്പന തുടങ്ങി 8.31 ശതമാനം നേട്ടത്തോടെ 396.50ല്‍ ക്ലോസ് ചെയ്തു.
യുനൈറ്റഡ് ഫോസ്ഫറസ്, കാസ്‌ട്രോള്‍ ഇന്ത്യ, ഇന്ത്യ സെക്യൂരിറ്റീസ്, ബ്രിട്ടാണിയ, ക്രിസില്‍ എന്നീ കമ്പനികളാണ് നഷ്ടക്കാരുടെ പട്ടികയില്‍ ഏറ്റവും മുന്നിലെത്തിയത്. പ്രതിസന്ധി നേരിടുന്ന കിങ്ഫിഷര്‍ നാലുശതമാനത്തോളം താഴേക്കിറങ്ങിയതിനുശേഷം തിരിച്ചുകയറി 3.77 ശതമാനം നേട്ടത്തില്‍ കച്ചവടം നിര്‍ത്തി.












Click it and Unblock the Notifications