പൊലീസ് ജീപ്പില്‍ ബാര്‍ഗേള്‍
മുംബൈ: രാത്രി ഏറെ വൈകിയിട്ടും ചുറ്റി കറങ്ങി നടക്കുന്ന കമിതാക്കളെ പൊലീസ് പിടികൂടുന്നത് ഒരു സാധാരണ സംഭവം മാത്രം. എന്നാല്‍ മുംബൈയില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനെ ബാര്‍ ഗേളിനൊപ്പം കണ്ട സീനിയര്‍ ഉദ്യോഗസ്ഥന്റെ കണ്ണു തള്ളിപ്പോയി.
ബുധനാഴ്ച രാത്രി രണ്ടു മണിയോടെയായിരുന്നു സംഭവം. സേനാഭവന് സമീപം ഒരു പൊലീസ് ജീപ്പ് പാര്‍ക്ക് ചെയ്തിരിക്കുന്നത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡെപ്യൂട്ടി കമ്മീഷണര്‍ കിഷോര്‍ ജാദവ് കണ്ടു. തുടര്‍ന്ന് ജീപ്പില്‍ ആരാണുള്ളതെന്ന് നോക്കാനായി അദ്ദേഹം വാഹനത്തിനരികിലെത്തി.
വാഹനത്തില്‍ നിന്ന് ആരോ ഇറങ്ങിയോടുന്നതായി കണ്ട ജാദവ് വാഹനത്തിനുള്ളില്‍ പരിശോധന നടത്തിയപ്പോഴാണ് ഒരു പെണ്‍കുട്ടിയേയും പുരുഷന്‍നേയും കണ്ടെത്തിയത്. പിന്നീട് നടത്തിയ ചോദ്യം ചെയ്യലില്‍ വാഹനത്തിലുണ്ടായിരുന്നത് ഒരു ബാര്‍ഗേളും ബിസിനസ്സുകാരനുമായിരുന്നെന്ന് ജാദവിന് മനസ്സിലായി.
ഇവര്‍ക്കൊപ്പമുണ്ടായിരുന്നത് മോട്ടോര്‍ വെഹിക്കിള്‍സ് ഡിപ്പാര്‍ട്ട്‌മെന്റിലെ കോണ്‍സ്റ്റബിള്‍ ആയ എം മോര്‍ ആണെന്ന് വ്യക്തമായി. തുടര്‍ന്ന് ഇയാളെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. സീനിയര്‍ ഉദ്യോഗസ്ഥന്റെ വാഹനമെടുത്ത് ബാര്‍ ഗേളിനൊപ്പം കറങ്ങുകയായിരുന്നു മോര്‍. സര്‍ക്കാര്‍ വാഹനം സ്വകാര്യ ആവശ്യത്തിനായി ഉപയോഗിച്ച കുറ്റത്തിന് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications