കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംപിമാര്‍ക്ക് ഐപാഡ് വാങ്ങാന്‍ 50,000 രൂപ

  • By Lakshmi
Google Oneindia Malayalam News

iPad
ദില്ലി: ലോക്‌സഭാംഗങ്ങള്‍ക്ക് ഐ പാഡ് നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനായി ഓരോ അംഗത്തിനും 50,000 രൂപ വീതം അനുവദിക്കാനും തീരുമാനമായിട്ടുണ്ട്.

ലോക്‌സഭാ സെക്രട്ടറി ജനറല്‍ ടി.കെ.വിശ്വനാഥനാണ് ഐപാഡിനായി പണം അനുവദിക്കാന്‍ തീരുമാനിച്ചകാര്യം അറിയിച്ചു. ആപ്പിളിന്റെയോ, സാംസംഗ് ഗ്യാലക്‌സി ആന്‍ഡ്രോയിഡ് ടാബ്‍ലറ്റോ ഈ പണമുപയോഗിച്ച് അംഗങ്ങള്‍ക്ക് വാങ്ങാം.

പാര്‍ലമെന്റ് സെഷനുകളിലെ എംപിമാരുടെ ഇടപെടലുകള്‍ എളുപത്തിലാക്കാനാണ് ഇത്തരമൊരു പദ്ധതിയെന്ന് അധികൃതര്‍ പറയുന്നു. ഇപ്പോള്‍ത്തന്നെ എംപിമാരില്‍ ചിലരെല്ലാം ജോലിആവശ്യങ്ങള്‍ക്കായി ഐപാഡി ഉപയോഗിക്കുന്നവരാണ്.

എംപിമാരില്‍ ഏറിയകൂറും പ്രായം ചെന്നവരാണ്. ഇവരില്‍ ആര്‍ക്കെല്ലാം ടാബ്‍ലറ്റ് സാങ്കേതികവിദ്യ കൃത്യമായി പിന്തുടരാന്‍ കഴിയുമെന്നകാര്യത്തില്‍ മാത്രമേ ഇനി സംശയം വേണ്ടൂ.

English summary
Indian members of parliament are taking lessons on how to use iPads and other tablet computers after being given a special budget to buy technology that cuts down on paperwork,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X