Get Updates
Get notified of breaking news, exclusive insights, and must-see stories!

അണക്കെട്ടിന് പുതുപുത്തന്‍പോലെ ബലം: ജയലളിത

Jayalalitha
ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ട് പുതുപുത്തന്‍പോലെ ബലമുള്ളതാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത വീണ്ടും. മുഖ്യന്ത്രി ഉമ്മന്‍ ചാണ്ടി അണക്കെട്ടിലെ ജലനിരപ്പ് 120 അടയായി താഴ്ത്തണമെന്നും ആശങ്ക പരിഹരിക്കണമെന്നുവാശ്യപ്പെട്ട് നല്‍കിയ കത്തിന് നല്‍കിയ മറുപടിയിലാണ് അണക്കെട്ടിന് കുഴപ്പമില്ലെന്ന് ജയ ആവര്‍ത്തിച്ചിരിക്കുന്നത്.

അണക്കെട്ടിലെ ജലനിരപ്പ് 142 അടിയാക്കി ഉയര്‍ത്താന്‍ കേരളം സഹകരിക്കണമെന്നും ജയ ആവശ്യപ്പെട്ടിട്ടുണ്ട്. അണക്കെട്ടിന്റെ പരിസരത്ത് നാലു മാസത്തിനുള്ളില്‍ 22 ഭൂചലനങ്ങള്‍ ഉണ്ടായെന്നു പറയുന്നതു തെറ്റാണ്. കേന്ദ്ര കാലാവസ്ഥാ വകുപ്പില്‍നിന്നുള്ള രേഖപ്രകാരം അണക്കെട്ടിന്റെ പരിസരത്തുനിന്ന് ഏറെ അകലെ നാലു ചെറിയ ഭൂചലനങ്ങള്‍ മാത്രമാണുണ്ടായത്. ഇത് അണക്കെട്ടിനെ ഒരുതരത്തിലും ബാധിച്ചിട്ടില്ല.

ചെറിയ ഭൂചലനത്തിനുപോലും സാധ്യതയില്ലാത്ത മേഖലയിലാണ് അണക്കെട്ടെന്നും വെള്ളത്തിന്റെ മര്‍ദംമൂലം അണക്കെട്ടു തകരുമെന്ന തോന്നലിന് അടിസ്ഥാനമില്ലെന്നും ജയ പറയുന്നു.

സംസ്ഥാന അതിര്‍ത്തിയില്‍ പ്രകോപനം സൃഷ്ടിക്കാനുള്ള ശ്രമങ്ങളില്‍നിന്നു കേരളം പിന്മാറണം. അണക്കെട്ടു സുരക്ഷിതമല്ലെന്നു പ്രചരിപ്പിച്ചു ജനങ്ങളെ അനാവശ്യമായി ഭയപ്പെടുത്താനുള്ള ശ്രമങ്ങളില്‍ തമിഴ്‌നാടിന് ആശങ്കയുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ അറ്റകുറ്റപ്പണികള്‍ക്കായി തന്റെ സര്‍ക്കാര്‍ ഈയിടെ 1.38 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും ജയലളിത കത്തില്‍ വ്യക്തമാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+