കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്‌നാട്ടില്‍ ചാണ്ടിയുടെ കോലം കത്തിച്ചു

  • By Lakshmi
Google Oneindia Malayalam News

Mullaperiyar
മധുര: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തിനെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം കനക്കുന്നു. എഡിഎംകെയും ഡികെയും കേരളത്തിനെതിരെ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്.

വൈക്കോയുടെ നേതൃത്വത്തിലുള്ള എഡിഎംകെയുടെ അഭിഭാഷകര്‍ മധുരയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കോലം കത്തിച്ചു. ദ്രാവിഡ കഴകവും ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്. കോയമ്പത്തൂരില്‍ കെഎസ്്ആര്‍ടിസി ബസ് തടഞ്ഞുനിര്‍ത്തി കരിങ്കൊടി കാണിച്ചായിരുന്നു ദ്രാവിഡ മുന്നേറ്റ കഴകം പ്രവര്‍ത്തകരുടെ പ്രതിഷേധം.

മുല്ലപ്പെരിയാര്‍ പ്രശ്‌നം പുകഞ്ഞുതുടങ്ങിയപ്പോള്‍ത്തന്നെ കേരളത്തിനെതിരെ വൈകോ ശക്തിമായി രംഗത്തെത്തിയിരുന്നു. കേരളീയര്‍ തമിഴ്‌നാട്ടുകാരെ പ്രകോപിപ്പിക്കുകയാണെന്നാണ് വൈക്കോയുടെ ആരോപണം.

പുതിയ അണക്കെട്ട് നിര്‍മാണത്തിനു തമിഴ്‌നാട് സര്‍ക്കാര്‍ അനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് വൈകോയുടെ നേതൃത്വത്തില്‍ ഡിസംബര്‍ ഏഴിന് മധുരയില്‍ നിന്ന് പദയാത്ര നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. പദയാത്ര ഒന്‍പതിന് ഗൂഡല്ലൂരില്‍ സമാപിക്കുമ്പോള്‍ കേരളത്തിനെതിരേ പ്രതിഷേധ യോഗം സംഘടിപ്പിക്കാനാണ് തീരുമാനം.

എട്ടിന് വൈക്കോയുടെ അനുയായികള്‍ കമ്പത്ത് ഉപവാസം നടത്താനും തീരുമാനിച്ചിട്ടുണ്ട്. അണക്കെട്ട് സുരക്ഷിതമാണെന്നും ജലനിരപ്പ് 142 അടിയാക്കണമെന്നുമാണ് വൈകോ തമിഴ്‌നാട് സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്.

കേരളത്തില്‍ തമിഴ്‌നാടിനെതിരെ പ്രക്ഷോഭം ഏറെ ശക്തമാണ്, തമിഴ്‌നാട് മുഖ്യന്ത്രി ജയലളിതയുടെ കോലം കത്തികലുള്‍പ്പെടെയുള്ള പ്രതിഷേധപ്രകടനങ്ങളാണ് ഇടുക്കിയിലും മറ്റും നടക്കുന്നത്. എന്തുവന്നാലും പുതിയ അണക്കെട്ട് പാടില്ലെന്ന തമിഴ്‌നാടിന്റെ നിലപാടാണ് ജനങ്ങളെ പ്രകോപിപ്പിക്കുന്നത്.

English summary
Protest against Keralam in Tamil Nadu is rising. MDMK activists burned the effigy of Kerala CM Oommen Chandy at Madhura,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X