ഉയരം കൂട്ടാന്‍ വിഗ്ഗിനുള്ളില്‍ അടിവസ്ത്രം

ജാല്‍ഗാവനില്‍ നിന്നുള്ള നിലേഷ് രാംലാല്‍ ബാരി(28)കക്ക് 165 സെന്റിമീറ്റര്‍ മാത്രമാണ് ഉയരമുള്ളത്. യോഗ്യതയായി നിഷ്‌കര്‍ഷിച്ചിട്ടുള്ള 168ലെത്തണമെങ്കില്‍ മൂന്നു സെന്റിമീറ്ററിന്റെ കുറവ്. എന്തു ചെയ്തിട്ടാണെങ്കിലും പോലിസായാല്‍ മതിയെന്നു തീരുമാനിച്ച ബാരി വിഗ്ഗിനുള്ളില്‍ അടിവസ്ത്രം കുത്തിനിറച്ച് ഉയരം കണക്കാക്കി.
എന്നാല്‍ റിക്രൂട്ടിങ് ജോലിക്കെത്തിയ ഒരു പോലിസുകാരന് യുവാവിന്റെ ഹെയര്‍ സ്റ്റൈലില്‍ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് കള്ളി പൊളിഞ്ഞത്.
തലയോട്ടിയിലൂടെ കൈകളോടിച്ച പോലിസുകാര്‍ വിഗ്ഗ് തിരിച്ചറിഞ്ഞു. പക്ഷേ, അതിനുള്ളില്‍ അടിവസ്ത്രം കുത്തിനിറച്ചതുകണ്ട് ആകെ അന്തം വിട്ടുപോയി. ഇന്ത്യന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 420 പ്രകാരമുള്ള വഞ്ചനകുറ്റം ചുമത്തി കേസെടുത്ത പോലിസ് ബാന്ദ്ര മെട്രോപൊളിറ്റന്‍ മജിസ്‌ട്രേട്ട് കോടതി മുമ്പാകെ ഹാജരാക്കി. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു.












Click it and Unblock the Notifications