കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യാജ മാനഭംഗക്കേസ്: സ്ത്രീയ്ക്ക് 5ലക്ഷം പിഴ

  • By Lakshmi
Google Oneindia Malayalam News

Court Order
ദില്ലി: റെയില്‍വേ ഉദ്യോഗസ്ഥനെതിരെ വ്യാജലൈംഗിക പീഡനക്കേസ് ചമച്ച സ്ത്രീയ്ക്ക് കോടതി 5ലക്ഷം രൂപ പിഴയിട്ടു. പതിനഞ്ച് വര്‍ഷം മുമ്പാണ് സ്ത്രീ റെയില്‍വേ ഉദ്യോഗസ്ഥനെതിരെ കേസ് ഫയല്‍ ചെയ്തത്.

ഇപ്പോള്‍ 74 വയസ്സായി ഇയാള്‍ വടക്കന്‍ റെയില്‍വേയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായിരുന്നു. എല്ലാ പുരുഷന്മാര്‍ക്കും അവരുടേതായ അന്തസുണ്ടെന്നും സ്വന്തം മാനംരക്ഷിക്കാന്‍ ഓരോരുത്തര്‍ക്കും അവകാശമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

ഇയാളുടെ അന്തസിന് കോട്ടമുണ്ടാക്കുന്ന രീതിയില്‍ കേസുണ്ടാക്കുകയും അപമാനിക്കുകയും ചെയ്തതിന് പരാതിക്കാരി 5ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന് ജില്ലാ കോടതി ഉത്തരവില്‍ പറയുന്നു.

സ്ത്രീയുടെ പരാതിപ്രകാരം 1996ലാണ് പീഡനം നടന്നത്. അക്കാലത്ത് ഇവര്‍ റെയില്‍വേയില്‍ സെക്രട്ടറിയായി ജോലിചെയ്യുകയായിരുന്നു. ആദ്യം സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിലാണ് ഇവര്‍ പരാതി നല്‍കിയത്. അവിടത്തെ വിധി ഇവര്‍ക്കനുകൂലമായിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥന്‍ ഇതിനെതിരെ ദില്ലി ഹൈക്കോടതിയലെ സമീപിച്ചു. 2008ല്‍ ട്രിബ്യൂണലിന്റെ വിധി അസാധുവാണെന്ന് ഹൈക്കോടതി വിധിച്ചു.

തുടര്‍ന്ന് ഇദ്ദേഹം സ്ത്രീയ്‌ക്കെതിരെ അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്യുകയും നഷ്ടപരിഹാരമായി പത്തുലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു. പരാതിമൂലം താന്‍ കടന്നുപോയ മാനസിക സമ്മര്‍ദ്ദം അസഹനീയമായിരുന്നുവെന്ന് കാണിച്ചാണ് ജില്ലാ കോടതിയില്‍ ഇദ്ദേഹം പരാതി ഫയല്‍ ചെയ്തത്.

English summary
Filing a false sexual harassment case 15 years ago against a now retired senior officer of Northern Railways has landed a woman in trouble with a court directing her to pay Rs 5 lakh to him 'to console the hurt victim'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X