ബിജിമോള്‍ എംഎല്‍എയെ ആശുപതിയിലേക്ക് മാറ്റി

വണ്ടിപ്പെരിയാറില്‍ ചപ്പാത്തിലെ സമരവേദിയിലായിരുന്നു ബിജിമോള്‍ നിരാഹാരം നടത്തിവന്നത്. കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയിലേക്കാണ് ബിജിമോളെ മാറ്റിയത്. സമരവേദിയില്‍ നിന്ന് അറസ്റ്റ് ചെയ്ത് ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നേരത്തെ ഇഎസ് ബിജിമോളെ അറസ്റ്റ് ചെയ്യാന്‍ നീക്കം നടത്തിയിരുന്നെങ്കിലും ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് ശ്രമം ഉപേക്ഷിക്കുകയായിരുന്നു.
അതിനിടെ ബിജിമോളുടെ ജീവന്‍ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. ദില്ലിയിലുള്ള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാവിലെ എംഎല്‍എയെ ഫോണില്‍ വിളിച്ച് സ്ഥിതിഗതികള്‍ ആരാഞ്ഞിരുന്നു.
ബിജിമോള്‍ക്കു പകരം വൈക്കം എംഎല്‍എ കെ. അജിത്ത് അനിശ്ചിതകാല നിരാഹാര സമരം നടത്തും. ഇന്നു വൈകുന്നേരം നാലു മണിക്കാണു നിരാഹാര സമരം ആരംഭിക്കുക.












Click it and Unblock the Notifications