പെരുമ്പാനിനെക്കൊന്ന് വേവിച്ചവര്‍ക്കെതിരെ കേസ്
കണ്ണൂര്‍: പെരുമ്പാമ്പിനെ പിടികൂടി കൊന്ന് പാകം ചെയ്യുന്നത് കണ്ടെത്തി. കണ്ണൂരിലെ തളിപ്പറമ്പിലാണ് സംഭവം നടന്നത്. ഫോറസ്റ്റ് അധികൃതരാണ് പാമ്പിനെ കൊന്ന് വേവിക്കുന്നകാര്യം കണ്ടെത്തിയത്.
ചൊവ്വാഴ്ച അര്‍ധരാത്രി പാമ്പിറച്ചിയും പാമ്പിന്‍ നെയ്യുമായി പ്രതികള്‍ സഞ്ചരിച്ച മൂന്നു ബൈക്കുകള്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഇത് കൊണ്ടുപോവുകയായിരുന്ന അനീഷ്, അനില്‍, ഫൈസല്‍ എന്നിവര്‍ ഉദ്യോഗസ്ഥര്‍ക്ക് പിടികൊടുക്കാതെ ഓടിരക്ഷപ്പെട്ടു.
പടപ്പേങ്ങാട് അപ്പക്കടയ്ക്ക് സമീപത്തുവച്ചാണ് പാമ്പിറച്ചിയും നെയ്യും കണ്ടെത്തിയത്. പാത്രത്തില്‍ അടുപ്പത്ത് വേവാന്‍ വെച്ച നിലയിലായിരുന്നു പാമ്പിറച്ചി. പാമ്പിന്‍ നെയ്യും ഒരു പാത്രത്തിലാക്കി വെച്ച നിലയിലായിരുന്നു.
വന്യജീവിസംരക്ഷണനിയമപ്രകാരം ഇവര്‍ മൂന്നുപേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. തളിപ്പറമ്പ് ഭാഗത്ത് ഇത്തരം സംഭവം ഇതാദ്യമാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.












Click it and Unblock the Notifications