ജലനിരപ്പും സുരക്ഷയുമായിബന്ധമില്ല: എജി

മുല്ലപ്പെരിയാര്‍ തകര്‍ന്നാലും ഇടുക്കി, ചെറുതോണി, കുളമാവ് ഡാമുകള്‍ക്ക് വെള്ളം താങ്ങാന്‍ കഴിയുമെന്നും സര്‍ക്കാരിനുവേണ്ടി അഡ്വക്കറ്റ് ജനറല്‍ കെ.പി.ദണ്ഡപാണിയുടെ വാദം. മാധ്യമങ്ങളാണ് ജനങ്ങളില്‍ ഭീതിയുണ്ടാക്കുന്നതെന്നും എജി പറഞ്ഞു.
ജലനിരപ്പുമായി സുരക്ഷയ്ക്ക് ബന്ധമില്ലെന്നും ഡാമിന്റെ പഴക്കമാണു ഭീഷണിയുയര്‍ത്തുന്നതെന്നുമാണ് എജി സ്വീകരിച്ച നിലപാട്‌ചെറുതോണിയിലെ ഷട്ടറുകള്‍ ഉയര്‍ത്തിയാല്‍ വെള്ളം അറബിക്കടലിലേക്ക് ഒഴുകിപ്പോകുമെന്നും എജി പറഞ്ഞു. എന്നാല്‍ എജിയുടെ ഈ വാദത്തില്‍ ഹൈക്കോടതി സംശയം പ്രകടിപ്പിച്ചു.
മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍ വെള്ളം എത്രനേരം കൊണ്ട് ഇടുക്കി ഡാമിലെത്തുമെന്നും അവിടെ നിന്ന് എത്രനേരം കൊണ്ട് അറബിക്കടലില്‍ എത്തുമെന്നും അറിയിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനു നിര്‍ദേശം നല്‍കി.












Click it and Unblock the Notifications