അണക്കെട്ട്: വാചകമടിയില്‍ കാര്യമില്ലെന്ന് കോടതി

മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ ചെയ്യാന്‍ പോകുന്ന കാര്യങ്ങളല്ല ചെയ്ത കാര്യങ്ങള്‍ അറിയിക്കാന്‍ സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. മുല്ലപ്പെരിയാറിലെ വെളളം ഉള്‍ക്കൊള്ളാവുന്ന വിധത്തില്‍ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് താഴ്ത്തിയോയെന്നു കോടതി ആരാഞ്ഞു.
വാചക കസര്‍ത്തു കൊണ്ടു കാര്യമില്ല, ക്രിയാത്മകമായ നടപടിയാണു വേണ്ടത്. അടിയന്തര സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കേണ്ടത്. ഇടുക്കി, കുളമാവ്, ചെറുതോണി അണക്കെട്ടുകളിലെ ജലനിരപ്പ് എത്രയാണെന്ന് അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഭൂകമ്പങ്ങള്‍ ഉണ്ടായ ശേഷം എന്തൊക്കെ നടപടികള്‍ ആണു സ്വീകരിച്ചതെന്നു വ്യക്തമാക്കണമെന്നും കോടതി പറഞ്ഞു.












Click it and Unblock the Notifications