Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്വേതയുടെ റിയാലിറ്റി ഷോയില്‍ കവര്‍ച്ചക്കേസ് പ്രതി

തൃശൂര്‍: ഒട്ടേറെ മോഷണക്കേസുകളിലെ മുഖ്യപ്രതി പുതുതായി ആരംഭിച്ച ചാനലിന്റെ റിയാലിറ്റി ഷോയില്‍ മാതൃകഭര്‍ത്താവാന്‍ മത്സരിക്കുന്നു. നടി ശ്വേത മേനോന്‍ അവതരിപ്പിയ്ക്കുന്ന റിയാലിറ്റി ഷോയിലാണ് രണ്ട് ഡസന്‍ കേസുകളിലെ പ്രതിയായ എറണാകുളം തമ്മനം സ്വദേശിയായ നാസര്‍ മറ്റുപ്രമുഖര്‍ക്കൊപ്പം പങ്കെടുക്കുന്നത്.

ഭര്‍ത്താവിന്റെ അടുക്കള പ്രവേശം, ഭാര്യക്ക് പ്രേമലേഖനം എഴുതല്‍, കുട്ടികളെ സ്‌കൂളിലേക്ക് ഒരുക്കിവിടല്‍, പാട്ടുപാടല്‍, നൃത്തംചെയ്യല്‍ തുടങ്ങിയ കലാപരിപാടികളാണ് റിയാലിറ്റി ഷോയിലെ പ്രധാന ഇനങ്ങള്‍. തൃശൂര്‍ മതിലകം പൊലീസ് സ്‌റ്റേഷനില്‍ 23 കേസുകളില്‍ പ്രതിയായ നാസര്‍ തൃശൂര്‍, എറണാകുളം, പാലക്കാട്, ആലപ്പുഴ ജില്ലകളില്‍ ക്ഷേത്രം-ബാങ്ക് കവര്‍ച്ച, ബൈക്ക് മോഷണം തുടങ്ങിയ കേസുകളില്‍ പ്രതിയാണ്.

ദീര്‍ഘകാലം ഗള്‍ഫിലായിരുന്നുവെന്നും നാട്ടില്‍ ബിസിനസ് ആണെന്നുമാണ് റിയാലിറ്റി ഷോയില്‍ നാസറും ഭാര്യയും അവകാശപ്പെടുന്നത്. രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ചിലതില്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. മറ്റുള്ളവയില്‍ വിചാരണ തുടരുകയാണ്. മോഷണവസ്തുക്കളാണെന്ന് അറിയാതെ ഇയാളില്‍നിന്ന് വാഹനങ്ങളും മറ്റും വാങ്ങിയ ഒട്ടേറെപ്പേര്‍ കേസുകളില്‍ കുടുങ്ങിയിട്ടുണ്ട്.

പ്രതിയെ പലവട്ടം അറസ്റ്റ് ചെയ്യുകയും ചോ്ദ്യം ചെയ്യുകയും ചെയ്ത പൊലീസ് ഉദ്യോഗസര്‍ ചാനല്‍ പരിപാടിയിലെ മാതൃക ഭര്‍ത്താവിനെ കണ്ട് അന്തംവിടുകയാണ്. ചാനല്‍ അധികൃതരെ അറിയിച്ചിട്ടും യാതൊരു ഫലമുണ്ടായില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+