പാമോയില്‍: അന്വേഷണം ആറാഴ്ചക്കകം പൂര്‍ത്തിയാക്കണം

കേസില്‍ കക്ഷി ചേരണമെന്ന വി.എസ്. അച്യുതാനന്ദന്റെയും ഓള്‍ ഇന്ത്യ ലോയേഴ്‌സ് കോണ്‍ഗ്രസിന്റെയും ആവശ്യം തള്ളിക്കൊണ്ടാണ് ഹെക്കോടതിയുടെ നിര്‍ദേശം.
കേസ് തീര്‍പ്പാക്കുന്നതില്‍ കാലതാമസം വരുത്തരുതെന്നും കോടതി നിര്‍ദേശിച്ചു. ഇടപാടില്‍ ഉമ്മന്‍ ചാണ്ടിയുടെ അന്വേഷിക്കണമെന്ന തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ വിധിക്കെതിരേയാണ് ജിജി തോംസണ്‍ ഹൈക്കോടതിയെ സമീപിച്ചത്. കേസ് നീളുന്നത് തന്റെ ഔദ്യോഗിക ജീവിതത്തെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. അന്ന് സിവില്‍ സപ്ലൈസ് വകുപ്പ് എം.ഡി. ആയിരുന്ന ജിജി തോംസണ്‍ കേസില്‍ അഞ്ചാം പ്രതിയാണ്.
കേസന്വേഷണം ഇനിയും നീളുന്നത് ഐ.എ.എസ്. ഉദ്യോഗസ്ഥനായ തന്റെ സ്ഥാനക്കയറ്റ സാധ്യതകളെ ബാധിക്കുന്നുവെന്നും ജിജി തോംസന്റെ പരാതിയില്‍ ബോധിപ്പിച്ചിരുന്നു. വിജിലന്‍സിന്റെ റിപ്പോര്‍ട്ട് തള്ളിക്കൊണ്ട് സ്വമേധയാ കൂടുതല്‍ അന്വേഷണത്തിന് ഉത്തരവിടാന്‍ വിജിലന്‍സ് കോടതിക്ക് അധികാരമില്ലെന്നും ഹര്‍ജിയിലൂടെ ജിജി തോംസണ്‍ വാദിച്ചു.












Click it and Unblock the Notifications