Get Updates
Get notified of breaking news, exclusive insights, and must-see stories!

സീരിയല്‍ നടിയുടെ മരണം: അന്വേഷണം ഊര്‍ജിതം

Crime
കോഴിക്കോട്: സിനിമ-സീരിയല്‍ താരം പ്രിയങ്കയുടെ മരണത്തെക്കുറിച്ച് നടക്കാവ് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കല്പറ്റ കൊട്ടത്തറ പാത്തിക്കല്‍ പ്രേമന്റെ മകള്‍ പ്രിയങ്ക(21)യെയാണ് കഴിഞ്ഞ ശനിയാഴ്ച അശോകപുരത്തെ ഒരു ഫ്‌ളാറ്റില്‍ വിഷം അകത്തുചെന്ന നിലയില്‍ കണ്ടെത്തിയത്.

സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജിവന്‍ രക്ഷിക്കാനായിരുന്നില്ല. മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് മാതാപിതാക്കളുടെ ആരോപണം. .താമരശേരി സ്വദേശിയായ റഹീം എന്നയാള്‍ വാടകക്കെടുത്ത ഫ്‌ളാറ്റിലാണ് വിഷം കഴിച്ച നിലയില്‍ പ്രിയങ്കയെ കണെ്ടത്തിയിരുന്നത്. വിഷം അകത്തു ചെന്ന് അവശനിലയിലായ പ്രിയങ്കയെ റഹീമിന്റെ സുഹൃത്തുക്കള്‍ രണ്ടുപേരാണ് ആശുപത്രിയില്‍ എത്തിച്ചിരുന്നത്.

നടക്കാവ് പൊലീസിനാണ് കേസന്വേഷണത്തിന്റെ ചുമതല. കേസുമായി ബന്ധപ്പെട്ട് ഇതിനകം ഒട്ടേറെപ്പേരെ ചോദ്യം ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

റഹീമാണ് യുവതിയെ കൂട്ടികൊണ്ടു പോയതെന്നും മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും പ്രിയങ്കയുടെ അമ്മ ജയലക്ഷ്മി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. റഹീമിനെ കേന്ദ്രീകരിച്ചാണ് സംഭവത്തില്‍ പ്രധാനമായും അന്വേഷണം പുരോഗമിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+