കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അല്‍ക്വയ്ദ അമേരിക്കകാരനെ ബന്ദിയാക്കി

Google Oneindia Malayalam News

Savarigiri
വാഷിങ്ടണ്‍: അമേരിക്കയും പാകിസ്താനും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാവുന്നു. അമേരിക്കന്‍ പൗരനായ വാരന്‍ വെയ്ന്‍സ്റ്റീനെ പാകിസ്താനിലെ ലാഹോറില്‍ നിന്നും തട്ടികൊണ്ടു വന്നതായി അല്‍ക്വയ്ദ നേതാവ് ഐമന്‍ അല്‍ സവാഹിരി പ്രഖ്യാപിച്ചു. ഗാര്‍ഡിയന്‍ പത്രമാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. എന്നാല്‍ ബന്ദിയാക്കിയ ആള്‍ ഇപ്പോള്‍ ഏത് രാജ്യത്താണുള്ളതെന്ന് ഭീകരസംഘടന പുറത്തുവിട്ട വീഡിയോ ക്ലിപ്പില്‍ പറയുന്നില്ല.

അമേരിക്കന്‍ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം കൊടുക്കുന്ന വാരനെ കഴിഞ്ഞ ആഗസ്ത് 13നാണ് തട്ടിയെടുത്തത്. ഏത് അമേരിക്കകാരനെ തട്ടികൊണ്ടു പോയാലും സംശയം അല്‍ക്വയ്ദയ്‌ക്കോ താലിബാനോ എതിരെ തിരിയുമെന്ന കാര്യത്തില്‍ സംശയമില്ല. 1970 മുതല്‍ പാകിസ്താനില്‍ പ്രവര്‍ത്തനം നടത്തുന്ന വാരന്‍ വെയ്ന്‍സ്റ്റനെ കടത്തിയത് ഞങ്ങളാണ്.

വിട്ടുകൊടുക്കണമെങ്കില്‍ അഫ്ഗാനിസ്താനിലെയും പാകിസ്താനിലെയും സോമാലിയയിലെയും യെമനിലെയും അമേരിക്കയുടെ ആക്രമണങ്ങള്‍ അവസാനിപ്പിക്കണം. 1993ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണവുമായി ബന്ധപ്പെട്ട് പിടിയിലായ ഒസാമ ബിന്‍ ലാദന്റെ ബന്ധുക്കളെയും മറ്റുള്ളവരെയും ജയില്‍ മോചിതരാക്കുകയും വേണം.

English summary
A US aid worker has been held hostage by Al-Qaeda, the terror group’s chief Ayman al-Zawahiri stated Thursday in a video.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X