കൊക്ക കോള പാല്‍ കുടിച്ച് കുട്ടിമരിച്ചു

കൊക്ക കോളയുടെ സബ് സിഡയറി കമ്പനിയുടെ പാനീയമായ മൈന്യൂട്ട് മെയ്ഡ് പള്‍പ്പി സൂപ്പര്‍ മില്‍ക്കി കുടിച്ച കുട്ടിയാണു മരിച്ചത്. ചൈനയില്‍ ഏറ്റവും വില്‍പ്പനയുള്ള പാല്‍ ഉത്പന്നങ്ങളില്‍ ഒന്നാണിത്. പാലില്‍ കീടനാശിനിയുടെ അംശം കലര്‍ന്നതാണ് അപകട കാരണമെന്നു പ്രാഥമിക നിഗമനം.
ജിലാന്‍ പ്രവിശ്യാ തല സ്ഥാനം ചാങ്ചുനിലാണു സംഭവം. അപകടത്തെത്തുടര്‍ന്ന് പ്രവിശ്യയില്‍ നിന്ന് ഉത്പന്നം പിന്‍വലിച്ചിട്ടുണ്ട്. അന്വേഷണം തുടരുന്നതായി അധികൃതര്‍. പാനീയം ഉപയോഗിക്കുന്നത് അധികൃതര്‍ കര്‍ശനമായി വിലക്കിയിട്ടുണ്ട്.












Click it and Unblock the Notifications