കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊക്ക കോള പാല്‍ കുടിച്ച് കുട്ടിമരിച്ചു

  • By Ajith Babu
Google Oneindia Malayalam News

Strawberry-flavored Minute Maid Pulpy Super Milky
ബെയ്ജിങ്: പ്രമുഖ ശീതളപാനീയ കമ്പനിയായ കൊക്ക കോള പാല്‍ ഉത്പന്നം കുടിച്ച പത്ത് വയസ്സുള്ള ഒരു കുട്ടി ചൈനയില്‍ മരിച്ചു. കുട്ടിയുടെ അമ്മയുള്‍പ്പെടെ മറ്റു മൂന്നു പേര്‍ ചികിത്സയിലാണ് ഇവരുടെ നില ഗുരുതരമല്ല.

കൊക്ക കോളയുടെ സബ് സിഡയറി കമ്പനിയുടെ പാനീയമായ മൈന്യൂട്ട് മെയ്ഡ് പള്‍പ്പി സൂപ്പര്‍ മില്‍ക്കി കുടിച്ച കുട്ടിയാണു മരിച്ചത്. ചൈനയില്‍ ഏറ്റവും വില്‍പ്പനയുള്ള പാല്‍ ഉത്പന്നങ്ങളില്‍ ഒന്നാണിത്. പാലില്‍ കീടനാശിനിയുടെ അംശം കലര്‍ന്നതാണ് അപകട കാരണമെന്നു പ്രാഥമിക നിഗമനം.

ജിലാന്‍ പ്രവിശ്യാ തല സ്ഥാനം ചാങ്ചുനിലാണു സംഭവം. അപകടത്തെത്തുടര്‍ന്ന് പ്രവിശ്യയില്‍ നിന്ന് ഉത്പന്നം പിന്‍വലിച്ചിട്ടുണ്ട്. അന്വേഷണം തുടരുന്നതായി അധികൃതര്‍. പാനീയം ഉപയോഗിക്കുന്നത് അധികൃതര്‍ കര്‍ശനമായി വിലക്കിയിട്ടുണ്ട്.

English summary
Consumers in this northeastern city have been warned to avoid drinking a strawberry beverage made by Minute Maid, a subsidiary of Coca-Cola, following the death of a boy poisoned with pesticide
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X