ടോയ്‌ലറ്റില്‍ ഒളിക്യാമറ: ഷോറൂം മാനേജര്‍ കുടുങ്ങി
കാലിഫോര്‍ണിയ: ഫിനിഷ് ലൈന്‍ സ്റ്റോര്‍ റൂമിന്റെ ടോയ്‌ലറ്റില്‍ ഒളിക്യാമറ ഘടിപ്പിച്ച മാനേജര്‍ കുടുങ്ങി. കാലിഫോര്‍ണിയയിലേയും ഇന്‍ഡ്യാനയിലേയും ഫിനിഷ്‌ലൈന്‍ ഷോറുമുകളുടെ ചുമതലയുള്ള ഡേവിഡ് എല്‍ മേയര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
എന്നാല്‍ ടോയ്‌ലറ്റ് ചിലര്‍ പേപ്പറുകളും മറ്റുമിട്ട് വൃത്തിഹീനമാക്കുന്നുവെന്നും ഇത് കണ്ടുപിടിയ്ക്കാനായാണ് ക്യാമറ ഘടിപ്പിച്ചതെന്നുമാണ് ഡേവിഡിന്റെ വിശദീകരണം.
ഇയാള്‍ക്കെതിരെ കടയിലെ വനിതാ ജീവനക്കാരികള്‍ പരാതി നല്‍കിയിട്ടുണ്ട്. 17 മുതല്‍ 21 വയസ്സുവരെ പ്രായമുള്ള അഞ്ച് ജീവനക്കാരികളാണ് കടയിലുള്ളത്. തങ്ങളുടെ സ്വകാര്യത പകര്‍ത്തിയെന്നാരോപിച്ച് അവര്‍ കേസ് ഫയല്‍ ചെയ്യുകയായിരുന്നു. പണം കൊടുത്ത് സംഭവം ഒതുക്കിത്തീര്‍ക്കാന്‍ കമ്പനി അധികൃതര്‍ ശ്രമിച്ചെങ്കിലും വനിതജീവനക്കാരികള്‍ വഴങ്ങിയില്ല.
ടോയ്‌ലറ്റിലും ഡ്രസിങ് റൂമിലും താന്‍ ക്യാമറ വച്ചിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ ഡേവിഡ് സമ്മതിച്ചിരുന്നു. ഇക്കാര്യം കടയിലെ വനിതാ ജീവനക്കാര്‍ക്ക് അറിയില്ലായിരുന്നുവെന്നും ഇയാള്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ സംഭവത്തെ കുറിച്ച് പ്രതികരിയ്ക്കാന്‍ കമ്പനി അധികൃതര്‍ തയ്യാറായിട്ടില്ല.












Click it and Unblock the Notifications