ഗര്‍ഭഛിദ്ര ക്ലിനിക് ഐഫോണിന് മിണ്ടാട്ടമില്ല

എന്നാല്‍ മൊബൈല്‍ ഫോണുകളുടെ വിവേചന ബുദ്ധി(ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ്)യുടെ ആരംഭമായി വാഴ്ത്തപ്പെട്ട സിരി ആപ്പ് ഇപ്പോള്‍ വിമര്‍ശനമേറ്റുവാങ്ങുകയാണ്. ഉപയോക്താവ് ആവശ്യപ്പെട്ട വിവരങ്ങള്‍ അപഗ്രന്ഥിച്ച് നല്‍കുന്നതില്‍ ഫോണ്‍ സ്വയം ഏര്‍പ്പെടുത്തുന്ന ചില നിയന്ത്രണങ്ങളാണ് വിമര്‍ശനത്തിന് വിധേമാകുന്നത്.
ജനനനിയന്ത്രണവുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ നില്‍കുന്നതില്‍ സിരി കാണിയ്ക്കുന്ന വിമുഖതയാണ് വിമര്‍ശനത്തിന് ഇടയാക്കുന്നത്. ഇതിനെതിരെ അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടി ക്യാമ്പയിനേഴ്‌സും ബ്ലോഗ് സമൂഹവും രംഗത്തെത്തിക്കഴിഞ്ഞു.
ഗര്‍ഭഛിദ്രത്തിനായി ഏറ്റവുമടുത്ത ക്ലിനിക്ക് ഏതെന്ന് ചോദിച്ചാല്‍ ഉത്തരം നല്‍കാനാണ് ഐഫോണിന്റെ സിരി മടിയ്ക്കുന്നത്. അബോര്‍ഷന്‍ പോലെയുള്ള മാര്‍ഗ്ഗങ്ങള്‍ക്ക് ഏറെ സ്വീകാര്യതയുള്ള അമേരിക്കന്‍ സമൂഹത്തില്‍ ഇത് ഏറെ വിവാദമായിക്കഴിഞ്ഞു. ഇക്കാര്യത്തില്‍ ഐഫോണ്‍ പുലര്‍ത്തുന്ന നിഷേധാത്മക നിലപാട് വ്യക്തി സ്വാതന്ത്ര്യത്തിന് എതിരാണെന്നാണ് വിമര്‍ശനം.
അശ്ലീല ക്ലബുകള്‍ എത്രയെണ്ണമുണ്ടെന്ന് ചോദിച്ചാല് മണി മണി പോലെ ഉത്തരം പറയുന്ന സിരിയോട് അബോര്‍ഷന്‍ ക്ലിനിക്കിന്റെ കാര്യം ചോദിച്ചാല്‍ ഒന്നും കണ്ടെത്താന്‍ സാധിച്ചില്ലെന്നാണ് ഉത്തരം. ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിയ്ക്കുന്ന ഈ നിലപാടില്‍ നിന്ന് ഐഫോണ്‍ പിന്‍മാറണമെന്ന് ആവശ്യമുയര്‍ന്നുകഴിഞ്ഞു.












Click it and Unblock the Notifications