കൂടുതല്‍ കമ്പനികള്‍ ഇമെയില്‍ നിരോധിച്ചേക്കും

നിലവില്‍ പല കമ്പനികളും ജിമെയില്‍, യാഹു, ഹോട്ട് മെയില്‍ പോലുള്ള സേവനങ്ങള്‍ നിരോധിച്ചിട്ടുണ്ട്. മറ്റു ചില കമ്പനികള്‍ സ്വന്തം ഇമെയില്‍ പ്ലാറ്റ്ഫോം വികസിപ്പിക്കുകയും അതിലൂടെയുള്ള ചാറ്റിങ് അംഗീകരിക്കുകയും ചെയ്യുന്നുണ്ട്. ഔദ്യോഗിക കാര്യങ്ങള്‍ മാത്രമേ നടക്കുന്നൂവെന്ന് ഉറപ്പാക്കാനാണ് ഈ നടപടി.
ആളുകള്‍ക്ക് നേരിട്ട് സംസാരിക്കാന്‍ കഴിയുമെങ്കില്‍ പിന്നെന്തിനാണ് ഫോണ്‍ വിളിച്ചും ടെക്സ്റ്റ് മെസ്സേജ് അയച്ചും കാശ് കളയുന്നത്-ചോദ്യം യൂറോപ്പിലെ പ്രമുഖ ഐടി കമ്പനിയായ അറ്റോസിന്റെ സിഇഒ തിയറി ബ്രെട്ടന്റേതാണ്. തിരക്കേറിയ ഒരു എക്സിക്യുട്ടീവിനെ സംബന്ധിച്ചിടത്തോളം ഓരോ ഇമെയിലുകളും നിരവധി മിനിറ്റുകളാണ് പാഴാക്കുന്നത്. ഓരോ അഞ്ചു മിനിറ്റിലും മെയില്‍ നോക്കുന്ന ഒരാള്‍ ആഴ്ചയില്‍ ഒമ്പത് മണിക്കൂറോളം വെറുതെ കളയുകയാണ്.
വരുന്ന ഇമെയിലുകളില്‍ മറുപടി നല്‍കേണ്ടവ വളരെ കുറവായിരിക്കും. അതേ സമയം വരുന്ന ഇമെയിലുകളെല്ലാം വായിക്കേണ്ടിയും വരും. അതിനെ കുറിച്ച് ചിന്തിക്കും. തീര്‍ച്ചയായും ഇത് ജോലിയിലുള്ള ഏകാഗ്രത തകര്‍ക്കും. ഇമെയിലുകളെ ഒഴിവാക്കുന്ന കാര്യം ഒരു പക്ഷേ നിങ്ങള്‍ക്ക് ചിന്തിക്കാനാവില്ല. പക്ഷേ, ഒന്നും സംഭവിക്കില്ലെന്നാണ് പരീക്ഷിച്ചു നോക്കിയവരുടെ അഭിപ്രായം.
എന്തൊക്കെയായിരിക്കും ഇമെയിലുകള്‍ക്കു പകരം സ്ഥാനം പിടിക്കുക. വിക്കിസ്, മെസ്സഞ്ചര്‍, ചാറ്റ് റൂം, ബ്ലോഗ്, വ്യത്യസ്ത സോഷ്യല്‍ നെറ്റ്വര്ക്കുകള് എന്നീ ഉത്തരങ്ങള്‍ പലരും നല്‍കുന്നുണ്ട്. പക്ഷേ, ഇവയും ജോലിയിലുള്ള സമയം കളയുമെന്ന കാര്യത്തില്‍ സംശയമില്ല.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications