കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂടുതല്‍ കമ്പനികള്‍ ഇമെയില്‍ നിരോധിച്ചേക്കും

Google Oneindia Malayalam News

Emailbarn
ലോകത്തെ ഒട്ടുമിക്ക പ്രമുഖ ഓഫിസുകളും ഇമെയിലുകള്‍ നിരോധിച്ചേക്കും. ഇന്നത്തെ വേഗതയേറിയ ലോകത്ത് ഇമെയില്‍ എന്നത് കാലഹരണപ്പെട്ടതും സമയം കൊല്ലിയുമാണെന്ന നിലപാടാണ് പല പ്രമുഖ ഐടി കമ്പനി മേധാവികള്‍ക്കുമുള്ളത്.

നിലവില്‍ പല കമ്പനികളും ജിമെയില്‍, യാഹു, ഹോട്ട് മെയില്‍ പോലുള്ള സേവനങ്ങള്‍ നിരോധിച്ചിട്ടുണ്ട്. മറ്റു ചില കമ്പനികള്‍ സ്വന്തം ഇമെയില്‍ പ്ലാറ്റ്‌ഫോം വികസിപ്പിക്കുകയും അതിലൂടെയുള്ള ചാറ്റിങ് അംഗീകരിക്കുകയും ചെയ്യുന്നുണ്ട്. ഔദ്യോഗിക കാര്യങ്ങള്‍ മാത്രമേ നടക്കുന്നൂവെന്ന് ഉറപ്പാക്കാനാണ് ഈ നടപടി.

ആളുകള്‍ക്ക് നേരിട്ട് സംസാരിക്കാന്‍ കഴിയുമെങ്കില്‍ പിന്നെന്തിനാണ് ഫോണ്‍ വിളിച്ചും ടെക്‌സ്റ്റ് മെസ്സേജ് അയച്ചും കാശ് കളയുന്നത്-ചോദ്യം യൂറോപ്പിലെ പ്രമുഖ ഐടി കമ്പനിയായ അറ്റോസിന്റെ സിഇഒ തിയറി ബ്രെട്ടന്റേതാണ്. തിരക്കേറിയ ഒരു എക്‌സിക്യുട്ടീവിനെ സംബന്ധിച്ചിടത്തോളം ഓരോ ഇമെയിലുകളും നിരവധി മിനിറ്റുകളാണ് പാഴാക്കുന്നത്. ഓരോ അഞ്ചു മിനിറ്റിലും മെയില്‍ നോക്കുന്ന ഒരാള്‍ ആഴ്ചയില്‍ ഒമ്പത് മണിക്കൂറോളം വെറുതെ കളയുകയാണ്.

വരുന്ന ഇമെയിലുകളില്‍ മറുപടി നല്‍കേണ്ടവ വളരെ കുറവായിരിക്കും. അതേ സമയം വരുന്ന ഇമെയിലുകളെല്ലാം വായിക്കേണ്ടിയും വരും. അതിനെ കുറിച്ച് ചിന്തിക്കും. തീര്‍ച്ചയായും ഇത് ജോലിയിലുള്ള ഏകാഗ്രത തകര്‍ക്കും. ഇമെയിലുകളെ ഒഴിവാക്കുന്ന കാര്യം ഒരു പക്ഷേ നിങ്ങള്‍ക്ക് ചിന്തിക്കാനാവില്ല. പക്ഷേ, ഒന്നും സംഭവിക്കില്ലെന്നാണ് പരീക്ഷിച്ചു നോക്കിയവരുടെ അഭിപ്രായം.

എന്തൊക്കെയായിരിക്കും ഇമെയിലുകള്‍ക്കു പകരം സ്ഥാനം പിടിക്കുക. വിക്കിസ്, മെസ്സഞ്ചര്‍, ചാറ്റ് റൂം, ബ്ലോഗ്, വ്യത്യസ്ത സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ എന്നീ ഉത്തരങ്ങള്‍ പലരും നല്‍കുന്നുണ്ട്. പക്ഷേ, ഇവയും ജോലിയിലുള്ള സമയം കളയുമെന്ന കാര്യത്തില്‍ സംശയമില്ല.

English summary
Companies thinking to ban emails. Its wasting about 9 working hour per week.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X