ജോലിക്കാരിയൊത്തുള്ള സെക്‌സ് വിഡ്ഢിത്തം: കാന്‍

ഫ്രഞ്ച് ജേര്‍ണലിസ്റ്റായ മൈക്കല്‍ ടോംബ്മാന്‍ എഴുതിയ ജീവചരിത്രത്തിലാണ് കാന്റെ എറ്റുപറച്ചിലുകളുള്ളത്. ലൈംഗികവിവാദങ്ങളുടെ ഇരയായി താന്‍ മാറുകയായിരുന്നുവെന്നും ഒരു രാഷ്്ട്രീയ ഗൂഡാലോചനകള്‍ തനിയ്‌ക്കെതിരെ നടന്നിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
ഫ്രാന്‍സ് തിരഞ്ഞെടുപ്പില്‍ തന്നെ അകറ്റിനിര്‍ത്തനായി നടന്ന ഗൂഡാലോചനയില്‍ ഹോട്ടല്‍ പരിചാരികയും ഭാഗമാവുകയായിരുന്നുവെന്നും കാന്‍ പറയുന്നുണ്ട്. നഫിസാതോയുമായുള്ള ലൈംഗികബന്ധം ഒരു വിഡ്ഢിത്തമായിരുന്നു. അവര്‍ പലഭാവങ്ങളിലുടെ എന്നെ പ്രകോപിപ്പിക്കുകയായിരുന്നു. അവര്‍ എന്നെ ക്ഷണിക്കുയാണെന്ന് എനിയ്ക്ക് തോന്നി. അങ്ങനെ രണ്ടുപേരുടെയും സമ്മതപ്രകാരമാണ് ആ ബന്ധം നടന്നത്- കാന്‍ പറയുന്നു.
ദി ഡിഎസ്‌കെ അഫയര്‍, ദി കൗണ്ടര്‍ ഇന്‍വെസ്റ്റിഗേഷന്‍ എന്നു പേരിട്ടിരിക്കുന്ന ജീവചരിത്രത്തിന് വന്‍ വില്‍പനയാണ് പ്രതീക്ഷിക്കുന്നത്. കാരണം കാനെതിരെയുയര്‍ന്ന ലൈംഗിക വിവാദം അന്താരാഷ്ട്രതലത്തില്‍ അത്രയേറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
മെയ് 14നാണ് കാന്‍ പീഡിപ്പിച്ചുവെന്ന പരാതിയെത്തുടര്‍ന്ന് കാനെ മന്‍ഹാട്ടണില്‍ വച്ച് അറസ്റ്റുചെയ്തത്. പിന്നീട് െഹോട്ടല്‍ ജീവനക്കാരി കാനെ മനപ്പൂര്‍വ്വം ലൈംഗികാപവാദ കേസില്‍ കുടുക്കുകയായിരുന്നു എന്ന് കണ്ടെത്തിയ കോടതി അദ്ദേഹത്തെ വെറുതെവിടുകയായിരുന്നു.












Click it and Unblock the Notifications