ലോകം മറ്റൊരു മാന്ദ്യത്തിന്റെ വക്കില്‍ : യുഎന്‍

ഉയര്‍ന്നുവരുന്ന രാജ്യങ്ങളായ ഇന്ത്യയും ചൈനയുമാണ് 2008ലെ ആഗോളതകര്ച്ചയില്നിന്നുള്ള തിരിച്ചുവരവിന് നേതൃത്വം നല്‍കിയത്. എന്നാല്‍, വീണ്ടുമൊരു മാന്ദ്യത്തില്‍ നിന്നും ഇവര്‍ക്കും ഒഴിഞ്ഞുനില്ക്കാന് കഴിയില്ലെന്നാണ് നിരീഷണം. '2012ലെ ലോക സാമ്പത്തികസ്ഥിതിയും സാധ്യതകളും' എന്ന യുഎന്നിന്റെ റിപ്പോര്‍ട്ടിലാണ് ആശങ്കയുണര്‍ത്തുന്ന മുന്നറിയിപ്പ്.
തിരിച്ചുവരവോ തകര്‍ച്ചയോ എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. 2008ലെ ആഗോളപ്രതിസന്ധിക്കുശേഷമുള്ള കഴിഞ്ഞ രണ്ടു വര്‍ഷത്തെ സാമ്പത്തികസ്ഥിതി വിളര്‍ച്ചബാധിച്ചതും അസമവുമാണ്. മറ്റൊരു മാന്ദ്യത്തിന്റെ വക്കിലാണ് ലോകം. ഇരട്ട മാന്ദ്യമുണ്ടാകാനുള്ള സാധ്യത വര്‍ധിച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2012ല്‍ ആഗോള സാമ്പത്തികവളര്‍ച്ച നിലവിലുള്ളതിനേക്കാള്‍ ഇടിയുമെന്നാണ് റിപ്പോര്‍ട്ടില്‍ കണക്കാക്കുന്നത്. 2010ല്‍ നാല് ശതമാനമായിരുന്നത് അടുത്തവര്‍ഷം 2.6 ശതമാനമായി താഴും.
അമേരിക്കയുടേത് നേരത്തെ കണക്കാക്കിയിരുന്നതിലും 0.7 ശതമാനം കുറഞ്ഞ് 1.3 ശതമാനമായിരിക്കും എന്നാണ് കണക്കാക്കുന്നത്. ചൈനയുടേത് 0.2 ശതമാനമേ കുറയൂ. ചൈനയ്ക്ക് 8.7 ശതമാനം വളര്‍ച്ചയുണ്ടാകും എന്നാണ് യുഎന്നിന്റെ നിഗമനം. 201213ല്‍ ഇന്ത്യയുടേത് 7.7നും 7.9നും ഇടയിലായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ചൈനയുടെയും ഇന്ത്യയുടെയും സമ്പദ്ഘടന ശക്തമാണെങ്കിലും അവയുടെയും മൊത്തം ആഭ്യന്തര ഉല്‍പ്പാദനവളര്‍ച്ച താഴും.
സാമ്പത്തിക മാന്ദ്യ ഭീഷണി നേരിടാന്‍ നേരിട്ടുള്ള തൊഴില്‍ സൃഷ്ടിയും പശ്ചാത്തല സൗകര്യമേഖലകളില്‍ കൂടുതല്‍ നിക്ഷേപവും ധനനാണ്യ നയങ്ങളുടെ മെച്ചപ്പെട്ട ഏകോപനവും വികസ്വര രാജ്യങ്ങള്‍ക്ക് ആവശ്യമായ സഹായം ലഭ്യമാക്കലുമടക്കം നിരവധി നിര്‍ദേശങ്ങളും യുഎന്‍ മുന്നോട്ടുവച്ചിട്ടുണ്ട്.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍












Click it and Unblock the Notifications