കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകം മറ്റൊരു മാന്ദ്യത്തിന്റെ വക്കില്‍ : യുഎന്‍

  • By Ajith Babu
Google Oneindia Malayalam News

UN forecasts new global economy slump
യുഎന്‍: മൂന്നുവര്‍ഷമായി തുടരുന്ന ആഗോള സാമ്പത്തികത്തകര്‍ച്ചയില്‍നിന്ന് കരകയറാനാകാതെ വിഷമിക്കുന്ന ലോകം മറ്റൊരു മാന്ദ്യത്തിന്റെ വക്കിഐക്യരാഷ്ട്ര സംഘടനയുടെ മുന്നറിയിപ്പ്. 2008ലെ തകര്‍ച്ചയെത്തുടര്‍ന്ന് നടപ്പാക്കിയ സാമ്പത്തിക ഉത്തേജനപദ്ധതികളില്‍നിന്ന് പിന്‍വാങ്ങുന്ന വികസിത രാജ്യങ്ങള്‍ ചെലവുചുരുക്കലിന്റെ പേരില്‍ ക്ഷേമപദ്ധതികള്‍ വെട്ടിക്കുറയ്ക്കുന്നത് സ്ഥിതി വഷളാക്കുമെന്നും യുഎന്‍ റിപ്പോര്‍ട്ടിലുണ്ട്.

ഉയര്‍ന്നുവരുന്ന രാജ്യങ്ങളായ ഇന്ത്യയും ചൈനയുമാണ് 2008ലെ ആഗോളതകര്‍ച്ചയില്‍നിന്നുള്ള തിരിച്ചുവരവിന് നേതൃത്വം നല്‍കിയത്. എന്നാല്‍, വീണ്ടുമൊരു മാന്ദ്യത്തില്‍ നിന്നും ഇവര്‍ക്കും ഒഴിഞ്ഞുനില്‍ക്കാന്‍ കഴിയില്ലെന്നാണ് നിരീഷണം. '2012ലെ ലോക സാമ്പത്തികസ്ഥിതിയും സാധ്യതകളും' എന്ന യുഎന്നിന്റെ റിപ്പോര്‍ട്ടിലാണ് ആശങ്കയുണര്‍ത്തുന്ന മുന്നറിയിപ്പ്.

തിരിച്ചുവരവോ തകര്‍ച്ചയോ എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. 2008ലെ ആഗോളപ്രതിസന്ധിക്കുശേഷമുള്ള കഴിഞ്ഞ രണ്ടു വര്‍ഷത്തെ സാമ്പത്തികസ്ഥിതി വിളര്‍ച്ചബാധിച്ചതും അസമവുമാണ്. മറ്റൊരു മാന്ദ്യത്തിന്റെ വക്കിലാണ് ലോകം. ഇരട്ട മാന്ദ്യമുണ്ടാകാനുള്ള സാധ്യത വര്‍ധിച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2012ല്‍ ആഗോള സാമ്പത്തികവളര്‍ച്ച നിലവിലുള്ളതിനേക്കാള്‍ ഇടിയുമെന്നാണ് റിപ്പോര്‍ട്ടില്‍ കണക്കാക്കുന്നത്. 2010ല്‍ നാല് ശതമാനമായിരുന്നത് അടുത്തവര്‍ഷം 2.6 ശതമാനമായി താഴും.

അമേരിക്കയുടേത് നേരത്തെ കണക്കാക്കിയിരുന്നതിലും 0.7 ശതമാനം കുറഞ്ഞ് 1.3 ശതമാനമായിരിക്കും എന്നാണ് കണക്കാക്കുന്നത്. ചൈനയുടേത് 0.2 ശതമാനമേ കുറയൂ. ചൈനയ്ക്ക് 8.7 ശതമാനം വളര്‍ച്ചയുണ്ടാകും എന്നാണ് യുഎന്നിന്റെ നിഗമനം. 201213ല്‍ ഇന്ത്യയുടേത് 7.7നും 7.9നും ഇടയിലായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ചൈനയുടെയും ഇന്ത്യയുടെയും സമ്പദ്ഘടന ശക്തമാണെങ്കിലും അവയുടെയും മൊത്തം ആഭ്യന്തര ഉല്‍പ്പാദനവളര്‍ച്ച താഴും.

സാമ്പത്തിക മാന്ദ്യ ഭീഷണി നേരിടാന്‍ നേരിട്ടുള്ള തൊഴില്‍ സൃഷ്ടിയും പശ്ചാത്തല സൗകര്യമേഖലകളില്‍ കൂടുതല്‍ നിക്ഷേപവും ധനനാണ്യ നയങ്ങളുടെ മെച്ചപ്പെട്ട ഏകോപനവും വികസ്വര രാജ്യങ്ങള്‍ക്ക് ആവശ്യമായ സഹായം ലഭ്യമാക്കലുമടക്കം നിരവധി നിര്‍ദേശങ്ങളും യുഎന്‍ മുന്നോട്ടുവച്ചിട്ടുണ്ട്.

English summary
The United Nations on Friday warned that the world is on the brink of another recession with global economic growth projected to slow down further in 2012, and revised downwards the growth of the Middle East by 0.5 per cent to 3.7 per cent next year.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X