യുവതിയ്ക്ക് അശ്ലീല സന്ദേശം: ടെക്കി പിടിയില്‍

യുഎസില്‍ ജോലി ചെയ്യുകയായിരുന്ന എ സുബ്രഹ്മണ്യം(38) എന്നയാളാണ് യുവതിയ്ക്ക് അശ്ലീല സന്ദേശങ്ങളയച്ചിരുന്നത്.യുവതി വടപളനി സ്വദേശിനിയാണ്.
അശ്ലീല എസ്എംഎസുകളും ഇമെയിലും നഗ്ന ചിത്രങ്ങളും പതിവായി ലഭിച്ചു തുടങ്ങിയപ്പോള്‍ യുവതി പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ ഇയാള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
ഇതിനിടയില്‍ ഇയാള്‍ യുഎസില്‍ നിന്ന് തിരിച്ചു വരുന്നതായി വിവരം ലഭിച്ച പൊലീസ് ചെന്നൈ വിമാനത്താവളത്തിലെത്തി ഇയാളെ അറസ്റ്റ് ചെയ്തു.
അതേസമയം കേസിനെ കുറിച്ച് ഒന്നുമറിയാതെ ഭര്‍ത്താവിനെ സ്വീകരിയ്ക്കാനായി വിമാനത്താവളത്തിലെത്തിയ എഞ്ചിനീയറുടെ ഭാര്യയ്ക്ക് കണ്ണീരോടെ മടങ്ങേണ്ടി വന്നു












Click it and Unblock the Notifications