കുടുംബത്തിലെ നാല് ഡോക്ടര്‍മാര്‍ ജീവനൊടുക്കി
ബാംഗ്ലൂര്‍: ഒരു കുടുംബത്തിലെ അംഗങ്ങളായ നാലു ഡോക്ടര്‍മാര്‍ ജീവനൊടുക്കി. ബാംഗ്ലൂരില്‍ മൈസൂര്‍ റോഡ് വാല്മീകി നഗര്‍ ഖുഡ കെയര്‍ നഴ്‌സിങ് ഹോം നടത്തി വന്നിരുന്ന ഡോ. മുഹമ്മദ് അമാനുള്ള ഖാന്‍ (60), ഭാര്യ ഡോ. നവേദ ബാനു, മക്കളായ നവാസ് (28), റഷീദ് (26) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഡോ. മുഹമ്മദ് അമാനുള്ള ഖാന്‍ 25 വര്‍ഷമായി വാല്മീകി നഗറില്‍ ക്ലിനിക്ക് നടത്തി വരികയാണ്.
വെള്ളിയാഴ്ച രാവിലെ വീട്ടുവേലക്കാരനാണ് സംഭവം ആദ്യമായി കണ്ടത്. സംഭവം ആത്മഹത്യയാണെന്നും വന്‍ സാമ്പത്തിക ബാധ്യതയാണ് കാരണമെന്നും പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ സോണിയ നരംഗ് പറഞ്ഞു. വിഷം കുത്തിവച്ചാണ് ഇവര്‍ ജീവനൊടുക്കിയതെന്ന് പ്രാഥമിക പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.
വിവിധ ബാങ്കുകളിലും സാമ്പത്തിക സ്ഥാപനങ്ങളിലുമായി ആറു കോടി രൂപയുടെ ബാധ്യത ഇവര്‍ക്കുള്ളതായി പോലീസ് പറഞ്ഞു. അമാനുള്ള ഖാന്റെ മക്കളായ നവാസും റഷീദും എം.ബി.ബി.എസ്. പൂര്‍ത്തിയാക്കിയതിനുശേഷം ഉപരിപഠനം നടത്തി വരികയാണ്. ഇരുവരുടെയും പഠനത്തിനായി വന്‍ തുക ബാങ്കുകളില്‍ നിന്ന് വായ്പയെടുത്തിരുന്നു.












Click it and Unblock the Notifications