അമിതാഭ് ബച്ചനെതിരെ കൊലക്കേസെടുക്കണം

സിഖ് കലാപത്തില്‍ താന്‍ നിരപരാധിയാണെന്ന് ബച്ചന്‍ വിശദീകരിച്ചതിന് പിന്നാലെയാണ് വിവിധ സിഖ് സംഘടനകള്‍ താരത്തിനെതിരെ രംഗത്തെത്തിയത്. കലാപത്തിന് തിരി കൊളുത്തിയ ഇന്ദിര വധത്തിന് ശേഷം കൊലയ്ക്ക് പകരം കൊലയെന്ന് ബച്ചന്‍ ആഹ്വാനം ചെയ്തുവെന്നും ഇതിന് സാക്ഷിയായവരെ ഹാജരാക്കാമെന്നുമാണ് വിവിധ സിഖ് സംഘടനകള്‍ വ്യക്തമാക്കിയിരിക്കുന്നത്.
കേസ് പരിഗണിയ്ക്കുന്ന ഡിസംബര്‍ അഞ്ചിന് സാക്ഷിയെ ഹാജാരക്കുമെന്ന് എഐഎസ്എസ്എഫ് നതാവ് കര്‍നെയില്‍ സിങ് പറഞ്ഞു. കലാപത്തില്‍ അമിതാഭും കുറ്റവാളിയാണെന്ന് കര്‍നെയില്‍ ആരോപിച്ചു.
ഇന്ദിര ഗാന്ധിയെ അമ്മയെന്ന് വിശേഷിപ്പിച്ച ബച്ചന്‍ കലാപകാരികളെ ഇളക്കിവിടാന്‍ സൂപ്പര്‍സ്റ്റാര്‍ പദവി ഉപയോഗിച്ചുവെന്ന് വിവിധ സിഖ് സംഘടനകള്‍ ആരോപിച്ചിരുന്നു. നേരത്തെ കോണ്‍ഗ്രസുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ബച്ചനെതിരെ നേരത്തെ ആരോപണമുയര്‍ന്നിരുന്നെങ്കിലും 27 വര്‍ഷമായി ഒരുതരത്തിലുള്ള അന്വേഷണവും നടന്നിരുന്നില്ല. എന്നാല്‍ കലാപത്തിനിരയായവര്‍ ആസ്‌ത്രേലിയയില്‍ നല്‍കിയ പരാതിയാണ് ബച്ചന് ഇപ്പോള്‍ തലവേദന സൃഷ്ടിയ്ക്കുന്നത്.












Click it and Unblock the Notifications