കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡ്രൈവര്‍ പൊലീസുകാരന്റെ ചെവികടിച്ചെടുത്തു

  • By Lakshmi
Google Oneindia Malayalam News

ദില്ലി: നിയമലംഘനക്കുറ്റത്തില്‍ നിന്നും രക്ഷപ്പെടാന്‍ വാഗ്ദാനം ചെയ്ത കൈക്കൂലി വാങ്ങിക്കാന്‍ കൂട്ടാക്കാതിരുന്ന പൊലീസുകാരന്റെ ചെലി ഡ്രൈവര്‍ കടിച്ചുമുറിച്ചു.

ദില്ലിയിലെ അക്ഷര്‍ധാം ഫ്‌ലൈഓവറിനടുത്തുവച്ചാണ് സംഭവം നടന്നത്. കല്യാണ്‍പുരി ട്രാഫിക് സര്‍ക്കിള്‍ എഎസ്‌ഐ നരേന്ദ്ര പവാറിന്റെ ചെവിയാണ് ടെമ്പോ ഡ്രൈവറായ അജയ് കുമാര്‍ കടിച്ചെടുത്തത്.

ട്രാഫിക് നിയമങ്ങള്‍ തെറ്റിച്ച് അമിത വേഗതയില്‍ വന്ന ടെമ്പോയ്ക്ക് നേരെ അക്ഷര്‍ധാം ക്ഷേത്രത്തിന് സമീപത്ത് വച്ച് പൊലീസ് കൈകാണിക്കുകയായിരുന്നു. നിരത്താതെ പാഞ്ഞ ടെമ്പോയെ നരേന്ദ്ര പവാര്‍ പിന്തുടര്‍ന്ന് പിടികൂടി.

എന്നാല്‍ പൊലീസ് ഓഫിസര്‍ക്ക് കൈക്കൂലി നല്‍കി പ്രശ്‌നം ഒതുക്കാനായിരുന്നു ഡ്രൈവറായ അജയ് യുടെ ശ്രമം. എന്നാല്‍ കൈക്കൂലി വാങ്ങാന്‍ പവാര്‍ കൂട്ടാക്കിയില്ല. ഇതില്‍ കുപിതനായ അജയ് പവാറിന്റ ചെവി കടിക്കുകയായിരുന്നു. പവാറിനെ പിന്നീട് എയിംസില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

English summary
A tempo driver did a Tyson to an assistant sub-inspector (ASI) a few days ago, as he bit off the Delhi traffic police officer's ear on being flagged down for an offence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X