Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഎസിനൊപ്പം ഉപവസിക്കുമെന്ന് ജോസഫ്

PJ Joseph
ഇടുക്കി: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ നിരാഹാരമിരിക്കുമെന്ന് പ്രഖ്യാപിച്ച പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് ജലവിഭവ വകുപ്പ് മന്ത്രി പിജെ ജോസഫിന്റെ അഭിനന്ദനം. വിഎസിനൊപ്പം അതേ പന്തലില്‍ ഉപവസിയ്ക്കുമെന്നും ജോസഫ് വ്യക്തമാക്കി.

തിങ്കളാഴ്ച മുതല്‍ കെഎം മാണി നടത്തുന്ന ഉപവാസത്തിലും താന്‍ പങ്കുചേരുമെന്ന് ജോസഫ് അറിയിച്ചു. സമരത്തിന് ശക്തിപകരുന്നതിന്റെ ഭാഗമായി ഡിസംബര്‍ ഏഴിന് വണ്ടിപ്പെരിയാറില്‍ നിരാഹാരമിരിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.

അതേസമയം മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തില്‍ പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ സിപിഎം പൊളിറ്റ് ബ്യൂറോയെ തള്ളിപ്പറഞ്ഞു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പിബി പ്രമേയം തിരുത്തണമെന്ന് വിഎസ് പരസ്യമായി ആവശ്യപ്പെട്ടു.

പിബി നിലപാട് കേരളത്തിലെ ജനവികാരത്തിനു കടകവിരുദ്ധമാണെന്നും ജനങ്ങളുടെ അഭിപ്രായത്തിന് യോജിച്ച് പിബി അഭിപ്രായം മാറ്റുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ ഈ പരാമര്‍ശം നടത്തിയപ്പോള്‍ത്തന്നെ അദ്ദേഹത്തിന്റെ സഹായി ഇതിന്റെ ഗൗരവം ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും വിഎസ് അത് കാര്യമാക്കിയില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+