Get Updates
Get notified of breaking news, exclusive insights, and must-see stories!

സിസേറിയന് കൈക്കൂലി; ഗൈനക്കോളജിസ്റ്റ് പിടിയില്‍

Handcuff
കടയ്ക്കല്‍: പ്രസവ ശസ്ത്രക്രിയ നടത്തിയതിനു കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടറെ വിജിലന്‍സ് പിടികൂടി. കടയ്ക്കല്‍ സര്‍ക്കാര്‍ താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് റിനു അനീസ് റാവുത്തറാണ് പിടിയിലായത്.

സ്വകാര്യ പ്രാക്ടീസ് സ്ഥലത്തുനിന്നാണ് ഇദ്ദേഹം അറസ്റ്റിലായത്. ചിങ്ങേലി സ്വദേശിയായ നിസാറുദീന്റെ ഭാര്യ റസീന ബീവിയുടെ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്.

ഒരാഴ്ച മുന്‍പാണ് റസീന ബീവിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 29ന് റസീനയെ പരിശോധിച്ചശേഷം ശസ്ത്രക്രിയ വേണ്ടിവരുമെന്നും ഡോക്ടര്‍ അറിയിച്ചു. 30ന് ശസ്ത്രക്രിയ നടത്തി. അനസ്തീസിയ ഡോക്ടര്‍ക്കു കൊടുക്കാനായി 1500 രൂപ ഡോക്ടര്‍ ആവശ്യപ്പെട്ടു.

നിസാര്‍ 1000 രൂപ നല്‍കിയെങ്കിലും 500 രൂപ കൂടി ആവശ്യപ്പെട്ടതിനെ തുടര്‍ന്നു തര്‍ക്കമുണ്ടായതായി. പിന്നീട് ശസ്ത്രക്രിയയുടെ ഫീസായി 3500 രൂപ കൂടി ആവശ്യപ്പെട്ടെങ്കിലും പണം ഇല്ലാത്തതിനാല്‍ നിസാറിനു നല്‍കാന്‍ കഴിഞ്ഞില്ല.

പണത്തിന്റെ കാര്യത്തില്‍ ഡോക്ടര്‍ വാശി തുടര്‍ന്നതിനാലാണ് റസീന വിജിലന്‍സിനു മുന്നില്‍ പരാതിയുമായി എത്തിയത്. വെള്ളിയാഴ്ച വൈകിട്ട് വിജിലന്‍സ് കൊടുത്തുവിട്ട തുക ഡോക്ടര്‍ വാങ്ങുമ്പോഴാണ് പിടിയിലായത്.

നാലു മാസം മുന്‍പ് കടയ്ക്കല്‍ ആശുപത്രിയില്‍ കൂട്ടസിസേറിയന്‍ നടന്ന സംഭവത്തിലും റിനു അനീസ് റാവുത്തര്‍ ആരോപണ വിധേയനായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+