കുട്ടികള്‍ക്ക് അശ്ലീലചിത്രം നല്‍കിയയാള്‍ പിടിയില്‍

നെയ്യാറ്റിന്‍കരയിലെ കോണ്‍വെന്റ് റോഡില്‍ നിന്ന് പൂവാലശല്യത്തെ തുടര്‍ന്ന് നിരവധി യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ നിരവധി അശ്ലീല ചിത്രങ്ങള്‍ കണ്ടെത്തിയിരുന്നു.
തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇന്റര്‍നെറ്റ് കഫേയില്‍ നിന്നാണ് അശ്ലീല ചിത്രങ്ങള്‍ ലഭിച്ചതെന്ന് പൊലീസിന് മനസ്സിലായത്. സമീപത്തുള്ള സ്‌കൂളിലെ കുട്ടികള്‍ക്കും ഇവര്‍ ആവശ്യാനുസരണം അശ്ലീലചിത്രങ്ങള്‍ പകര്‍ത്തി നല്‍കിയിരുന്നതായി പൊലീസ് പറഞ്ഞു.
ഇത്തരം ഇന്റര്‍നെറ്റ് കഫേകളെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരുന്നതായി പൊലീസ് അറിയിച്ചു. ഇതെപ്പറ്റി കുട്ടികളില്‍ നിന്നും പൊലീസ് വിവരം ശേഖരിച്ചിട്ടുണ്ട്.












Click it and Unblock the Notifications