കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി വിഭാഗീയത ഒടുക്കം ക്ഷേത്രസന്നിധിയില്‍

  • By Lakshmi
Google Oneindia Malayalam News

കാസര്‍ക്കോട്: പാര്‍ട്ടിയിലെ തീരാപ്രശ്‌നത്തിന് പരിഹാരം കാണാന്‍ ബിജെപി നേതാക്കള്‍ ക്ഷേത്രത്തില്‍ സത്യം ചെയ്യാനെത്തി. നാട്ടുകാരുടെ പരാതികള്‍ക്ക് പരിഹാരം നിര്‍ദ്ദേശിക്കുന്ന കാനത്തൂര്‍ നാല്‍വര്‍ദേവസ്ഥാനത്താണ് വെള്ളിയാഴ്ച ബിജെപി നേതാക്കളുടെ സത്യം ചെയ്യല്‍ നടന്നത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കാര്‍ക്കോട് ബിജെപിയില്‍ ഉണ്ടായ ആരോപണ പ്രത്യാരോപണങ്ങള്‍ സംബന്ധിച്ച തര്‍ക്കമാണ് ക്ഷേത്രത്തിലെ സത്യം ചെയ്യലിലെത്തിയത്. മഞ്ചേശ്വരം മണ്ഡലത്തില്‍ കെ.സുരേന്ദ്രന്റെ പരാജയവുമായി ബന്ധപ്പെട്ട് സംസ്ഥാന പ്രസിഡന്റിന് നല്കിയ പരാതിയെപ്പറ്റിയാണ് പ്രശ്‌നം ഉണ്ടായത്.

പാര്‍ട്ടി ജില്ലാ പ്രസിഡന്റ്സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട അഡ്വക്കേറ്റ് എം.നാരായണ ഭട്ടും എ.എന്‍ അശോക് കുമാറും വി.രവീന്ദ്രനും ഇതുസംബന്ധിച്ച് ക്ഷേത്രത്തില്‍ പരാതി നല്കിയിരുന്നു. ഇതേത്തുടര്‍ന്ന് യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് വിജയകുമാര്‍ റേയ്ക്ക് ക്ഷേത്രത്തില്‍നിന്ന് നോട്ടീസയച്ചു.

വിക്രം പൈ പറഞ്ഞാണ് പരാതി അയച്ചതെന്നും സുരേന്ദ്രന്റെ പരാജയവുമായി ബന്ധപ്പെട്ട് സംസ്ഥാന പ്രസിഡന്റിന് നല്കിയ പരാതിയുടെ ഉള്ളടക്കത്തെപ്പറ്റി അറിയില്ലെന്നും വിജയകുമാര്‍ റേ ക്ഷേത്രനടയില്‍ സത്യംചെയ്തു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ കെ.സുരേന്ദ്രനെ തോല്പിക്കാന്‍ ശ്രമിച്ചില്ലെന്ന് എം.നാരായണ ഭട്ടും സത്യംചെയ്തു. ക്ഷേത്രം മാനേജിങ് ട്രസ്റ്റിമാരായ കെ.പി മോഹനന്‍, കെ.പി ബലരാമന്‍ നായര്‍, എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സത്യംചെയ്യല്‍. പരാതി നല്കിയിരുന്ന വി.രവീന്ദ്രന്‍ എത്തിയിരുന്നില്ല.

തുടക്കത്തില്‍ പ്രശ്‌നം ചര്‍ച്ചചെയ്ത് തീര്‍ക്കാന്‍ ശ്രമിച്ചെങ്കിലും വിജയിക്കാത്തതിനെ തുടര്‍ന്നാണ് സത്യംചെയ്യാന്‍ തീരുമാനിച്ചത്. കാനത്തൂര്‍ ക്ഷേത്രത്തില്‍ നിത്യേന പത്തിലധികം പരാതികള്‍ ലഭിക്കാറുണ്ട്. എന്നാല്‍ രാഷ്ട്രീയവുമായി ബന്ധപ്പെട്ടുള്ള പരാതി അപൂര്‍വമാണ്. കര്‍ണാടക ബെല്ലാരിയിലെ ഖനിപ്രശ്‌നംവരെ ഈ ക്ഷേത്രത്തില്‍ പരാതിയായി എത്തിയതാണ്.

English summary
Kasarcode BJP leaders are swore at Kanathur Nalvar Temple over the factionalism in party.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X