എജിയ്ക്ക് പിന്തുണയുമായി വെള്ളാപ്പള്ളി

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ എജിയെ ഒറ്റപ്പെടുത്തുന്നത് ശരിയല്ല. അഡീഷണല്‍ ചീഫ് സെക്രട്ടറി എഴുതിക്കൊടുത്ത അഭിപ്രായമാണ് എജി കോടതിയെ അറിയിച്ചത്. അഡീഷണല്‍ ചീഫ് സെക്രട്ടറി എഴുതിക്കൊടുത്ത അഭിപ്രായം ഉദ്യോഗസ്ഥനെന്ന നിലയില്‍ കോടതിയെ അറിയിക്കുക മാത്രമാണ് എജി ചെയ്തത്.
മുല്ലപ്പെരിയാറില്‍ സര്‍ക്കാരിന്റെ അഭിപ്രായമാണ് എജി ഹൈക്കോടതിയില്‍ പറഞ്ഞത്. സംഭവത്തില്‍ എജിയെ കുറ്റക്കാരനാക്കായി കാണാനാകില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പും സുരക്ഷയുമായി ബന്ധമില്ലെന്നാണ് അഡ്വക്കറ്റ് ജനറല്‍ കെപി ദണ്ഡപാണി ഹൈക്കോടതിയെ അറിയിച്ചത്. മുല്ലപ്പെരിയാര്‍ തകര്‍ന്നാലും ഇടുക്കി, ചെറുതോണി, കുളമാവ് ഡാമുകള്‍ക്ക് വെള്ളം താങ്ങാന്‍ കഴിയുമെന്നും ദണ്ഡപാണി വാദിച്ചു.












Click it and Unblock the Notifications