കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എജിയ്ക്ക് പിന്തുണയുമായി വെള്ളാപ്പള്ളി

  • By Nisha Bose
Google Oneindia Malayalam News

Vellappally
കൊല്ലം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ എജിയെ പിന്തുണയുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്തെത്തി. എജിയെ വേട്ടയാടി സ്വന്തം തടി രക്ഷിക്കാന്‍ രാഷ്ട്രീയക്കാര്‍ ശ്രമിക്കുകയാണെന്നായിരുന്നു നടേശന്‍ പറഞ്ഞത്.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ എജിയെ ഒറ്റപ്പെടുത്തുന്നത് ശരിയല്ല. അഡീഷണല്‍ ചീഫ് സെക്രട്ടറി എഴുതിക്കൊടുത്ത അഭിപ്രായമാണ് എജി കോടതിയെ അറിയിച്ചത്. അഡീഷണല്‍ ചീഫ് സെക്രട്ടറി എഴുതിക്കൊടുത്ത അഭിപ്രായം ഉദ്യോഗസ്ഥനെന്ന നിലയില്‍ കോടതിയെ അറിയിക്കുക മാത്രമാണ് എജി ചെയ്തത്.

മുല്ലപ്പെരിയാറില്‍ സര്‍ക്കാരിന്റെ അഭിപ്രായമാണ് എജി ഹൈക്കോടതിയില്‍ പറഞ്ഞത്. സംഭവത്തില്‍ എജിയെ കുറ്റക്കാരനാക്കായി കാണാനാകില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പും സുരക്ഷയുമായി ബന്ധമില്ലെന്നാണ് അഡ്വക്കറ്റ് ജനറല്‍ കെപി ദണ്ഡപാണി ഹൈക്കോടതിയെ അറിയിച്ചത്. മുല്ലപ്പെരിയാര്‍ തകര്‍ന്നാലും ഇടുക്കി, ചെറുതോണി, കുളമാവ് ഡാമുകള്‍ക്ക് വെള്ളം താങ്ങാന്‍ കഴിയുമെന്നും ദണ്ഡപാണി വാദിച്ചു.

English summary
Vellappally Natesan supported Advocate General in Mullaperiyar issue.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X