കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്ടത്തില്‍ ദ്വാരമിട്ട് വഞ്ചന: കാമുകന് തടവ്

  • By Lakshmi
Google Oneindia Malayalam News

Jail
നോവ സ്‌കോഷ്യ: കാമുകി ഗര്‍ഭിണിയാകാന്‍ വേണ്ടി കോണ്ടത്തില്‍ ദ്വാരങ്ങളിട്ട കാമുകന് 18മാസം തടവ്. കാനഡയിലെ നോവ സ്‌കോഷ്യ സ്വദേശിയ്ക്കാണ് കോടതി പതിനെട്ടുവര്‍ഷത്തെ തടവ് വിധിച്ചിരിക്കുന്നത്. നാല്‍പ്പത്തിയൊന്നുകാരനായ ക്രെയ്ഗ് ജാരെറ്റ് ഹട്ചിന്‍സണ്‍ എന്നയാളാണ് ശിക്ഷിക്കപ്പെട്ടത്. നോവ സ്‌കോഷ്യ സുപ്രീം കോടതിയിലെ ജഡ്ജി റിച്ചാര്‍ഡ് കോഗ്ലന്‍ ആണ് വിധി പുറപ്പെടുവിച്ചത്.

ലൈംഗികചുഷണമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. തങ്ങളുടെ ബന്ധം സുരക്ഷിതമാക്കാനും കാമുകി തന്നെ വിട്ടുപോകാതിരിക്കാനുമാണ് താന്‍ കോണ്ടത്തില്‍ ദ്വാരമിട്ട് അവരെ ഗര്‍ഭിണിയാക്കാന്‍ ശ്രമിച്ചതെന്നാണ് ഇയാള്‍ പറയുന്നത്.

2006മുതല്‍ ക്രെയ്ഗും യുവതിയുമായി പ്രണയത്തിലായിരുന്നു. പിന്നീട് യുവതി പിരിയാമെന്ന് പറഞ്ഞതോടെയാണ് യുവതിയെ ഗര്‍ഭിണിയാക്കി കൂടെനിര്‍ത്തുകയെന്ന വഴിയെക്കുറിച്ച് ക്രെയ്ഗ് ആലോചിച്ചതും അതിനായി പോംവഴി കണ്ടെത്തിയതും.

ഇയാളില്‍ നിന്നും ഗര്‍ഭിണിയായ യുവതിയ്ക്ക് ഗര്‍ഭചിത്രം സംഭവിക്കുകയും ചെയ്തിരുന്നു. പിന്നീടാണ് ക്രെയ്ഗ് താന്‍ കോണ്ടത്തില്‍ ദ്വാരമിട്ടിരുന്നുവെന്നകാര്യം കാമുകിയോട് പറഞ്ഞത്. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. വാദങ്ങള്‍ക്കും പ്രതിവാദങ്ങള്‍ക്കുമൊടുവില്‍ 2009ല്‍ ഇയാള്‍ നിരപരാധിയാണെന്ന് കാണിച്ച് കോടിത വെറുതെവിട്ടു.

എന്നാല്‍ യുവതി നോവ സ്‌കോഷ്യ സുപ്രീം കോടതിയില്‍ 2010ല്‍ അപ്പീല്‍ ഹര്‍ജി നല്‍കി. ഇയാള്‍ കുറ്റക്കാരനാണെന്ന് സെപ്റ്റംബറില്‍ത്തന്നെ കോടതി കണ്ടെത്തിയിരുന്നു.

English summary
A Nova Scotia man is headed to jail for pricking holes in condoms in an attempt to get his girlfriend pregnant and save their relationship.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X