കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി ഫ്‌ളോപ്പ്

Google Oneindia Malayalam News

Mnp
ദില്ലി: സേവനദാതാക്കളെ മാറാനുള്ള മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി സൗകര്യത്തിന് ഉപഭോക്താക്കളില്‍ നിന്നും തണുത്ത പ്രതികരണം. എംഎന്‍പി സംവിധാനം നിലവില്‍ വന്ന് ഒരു വര്‍ഷമായിട്ടും രണ്ടു ശതമാനത്തില്‍ താഴെ ആളുകള്‍ മാത്രമാണ് ഇത് ഉപയോഗപ്പെടുത്തിയിട്ടുള്ളത്.

രാജ്യത്തെ 95 ശതമാനം മൊബൈല്‍ ഉപഭോക്താക്കളും പ്രിപെയ്ഡ് കാറ്റഗറിയില്‍ പെടുന്നതാണ് ഇതിനു പ്രധാനകാരണം. ഇതില്‍ തന്നെ അഞ്ചു ശതമാനം പേര്‍ ഇടക്കിടെ നമ്പര്‍ മാറ്റി കൊണ്ടിരിക്കുന്നവരാണ്. ഭൂരിഭാഗം പേരും നമ്പര്‍ നിലനിര്‍ത്തുന്നതിനു വലിയ പ്രാധാന്യം നല്‍കാത്തവരാണ്. ഏതെങ്കിലും ഒരു കമ്പനിയുടെ സേവനം ഇഷ്ടപ്പെട്ടിട്ടില്ലെങ്കില്‍ അടുത്ത കമ്പനിയുടെ പുതിയ സിം പുതിയ നമ്പറിലെടുക്കാനാണ് ഈ പ്രിപെയ്ഡ് ഉപഭോക്താക്കള്‍ കൂടുതല്‍ താല്‍പ്പര്യം കാണിക്കുന്നത്- വോഡഫോണ്‍ ഡയറക്ടര്‍ സമരേഷ് പരിദ അറിയിച്ചു.

പുതിയ ഫോമുകള്‍ പൂരിപ്പിക്കണം, നിലവിലുള്ള കുടിശ്ശിക മുഴുവന്‍ അടച്ചുതീര്‍ക്കണം, നിലവിലുള്ള സേവന ദാതാവില്‍ നിന്നും എന്‍ഒസി വാങ്ങണം. ഇത്തരത്തില്‍ നമ്പര്‍ മാറുന്നതിന് ഏറെ പേപ്പര്‍ വര്‍ക്കുകള്‍ ആവശ്യമുണ്ട്. ഇതെല്ലാം മടിച്ച് മാറിനില്‍ക്കുന്ന ഒരു വിഭാഗമുണ്ട്.

എംഎന്‍പി വരുന്നതോടെ കരുത്തരായ ദാതാക്കള്‍ മാത്രം നിലനില്‍ക്കുമെന്നും ചെറിയ കമ്പനികള്‍ തകര്‍ന്നടിയുമെന്നും വിശ്വസിച്ചവരുണ്ട്. എന്നാല്‍ താരിഫിന്റെ കാര്യത്തില്‍ ട്രായിയുടെ കര്‍ശനമായ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഓഫറുകള്‍ വാരിക്കോരി നല്‍കി ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ കമ്പനികള്‍ക്കു സാധിച്ചില്ല. അധിക കമ്പനികളുടെയും ഓഫറുകള്‍ തമ്മില്‍ അടിസ്ഥാനപരമായി വ്യത്യാസമില്ലാത്തതും ഒരു പ്രധാനകാരണമാണ്. ടവറുകള്‍ പങ്കുവയ്ക്കാന്‍ കമ്പനികള്‍ തയ്യാറായതോടെ മെച്ചപ്പെട്ട കവറേജ് എല്ലാകമ്പനികള്‍ക്കും അവകാശപ്പെടാന്‍ സാധിക്കുന്നുണ്ട്.

എംഎന്‍പി കൊണ്ട് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത് ഐഡിയ സെല്ലുലാറാണ്. നവംബര്‍ 15 വരെ 16 ലക്ഷത്തോളം പുതിയ കണക്ഷനുകളാണ് ഐഡിയ ഇത്തരത്തില്‍ സ്വന്തമാക്കിയത്. 12 ലക്ഷം കണക്ഷനുമായി വോഡാഫോണും 3 ലക്ഷം കണക്ഷനുമായി എയര്‍ടെല്ലുമാണ് തൊട്ടുപിറകിലെത്തിയത്.

എന്നാല്‍ ദേശീയ ടെലികോം നയം പ്രഖ്യാപിക്കപ്പെട്ടാല്‍ സ്ഥിതി മാറുമെന്നാണ് കരുതുന്നത്. ഇന്ത്യ ഒട്ടാകെ ഒറ്റ നമ്പര്‍ എന്ന സങ്കല്‍പ്പം യാഥാര്‍ഥ്യമാകുമ്പോള്‍ വമ്പന്‍ കമ്പനികളിലേക്ക് കുത്തൊഴുക്കുമുണ്ടാവുമെന്ന കാര്യം ഉറപ്പാണ്.

English summary
About a year into operation, mobile number portability (MNP) that allowed telephone subscribers to change their operators without forgoing their existing numbers, has failed to enthuse customers as only over two percent subscribers have so far opted for the service.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X